ചൈനയില്‍ വന്‍ ഭൂചലനം; നൂറിലധികം പേര്‍ മരിച്ചു, ഇരുനൂറിലേറെ പേര്‍ക്ക് പരിക്ക്

ചൈനയില്‍ ഗാന്‍സു പ്രവിശ്യയില്‍ വന്‍ ഭൂചലനം. നൂറിലേേെറ പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. റിക്ടര്‍ സ്‌കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ഇരുനൂറിലധികം പേര്‍ക്ക് പരിക്കേറ്റു.

author-image
Priya
New Update
ചൈനയില്‍ വന്‍ ഭൂചലനം; നൂറിലധികം പേര്‍ മരിച്ചു, ഇരുനൂറിലേറെ പേര്‍ക്ക് പരിക്ക്

 

ബെയ്ജിംഗ്: ചൈനയില്‍ ഗാന്‍സു പ്രവിശ്യയില്‍ വന്‍ ഭൂചലനം. നൂറിലേേെറ പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. റിക്ടര്‍ സ്‌കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ഇരുനൂറിലധികം പേര്‍ക്ക് പരിക്കേറ്റു.

നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നുവീണു. തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കുളളില്‍ കുടുങ്ങി പലരെയും ഇനിയും രക്ഷപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

അതേസമയം, നിരവധി ചെറിയ തുടര്‍ചലനങ്ങളും ഉണ്ടായി. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ആളപായം പരമാവധി കുറയ്ക്കാനുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് പ്രസിഡന്റ് നിര്‍ദേശം നല്‍കിയതായി എപി റിപ്പോര്‍ട്ട് ചെയ്യുന്നു. ക്വിന്‍ഗായ് പ്രവിശ്യയിലും തുടര്‍ചലനം അനുഭവപ്പെട്ടിരുന്നു.

ജല, വൈദ്യുതി ലൈനുകള്‍ക്കും ഗതാഗത, വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

china death earthquake