യുഎഇയില്‍ നേരിയ ഭൂചലനം; ആളപായമില്ല

യുഎഇയില്‍ നേരിയ ഭൂചലനം. തിങ്കളാഴ്ച രാത്രിയോടെ റിക്ടര്‍ സ്‌കെയിലില്‍ 2.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ മെറ്റീരിയോളജി (എന്‍സിഎം) അറിയിച്ചു.

author-image
anu
New Update
യുഎഇയില്‍ നേരിയ ഭൂചലനം; ആളപായമില്ല

 

അബുദാബി: യുഎഇയില്‍ നേരിയ ഭൂചലനം. തിങ്കളാഴ്ച രാത്രിയോടെ റിക്ടര്‍ സ്‌കെയിലില്‍ 2.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ മെറ്റീരിയോളജി (എന്‍സിഎം) അറിയിച്ചു.

മസാഫി ഏരിയയില്‍ രാത്രി 11.01 നായിരുന്നു ഭൂചലനമുണ്ടായത്. താമസക്കാര്‍ക്ക് ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടതായും എന്നാല്‍ മറ്റ് പ്രത്യാഘാതങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും എന്‍സിഎം അറിയിച്ചു.

international news earthquake Latest News