/kalakaumudi/media/post_banners/9076f33396f18f07b349110054b581b987016a29ce174252f1af4063ff709c5c.jpg)
കൊച്ചി: കണ്ടല ബാങ്ക് തട്ടിപ്പ് കേസില്‍ മുന്‍ പ്രസിഡന്റ് എന്‍ ഭാസുരാംഗനെയും മകനെയും ഇഡി അറസ്റ്റ് ചെയ്തു. 10 മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. ഇരുവരെയും ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും.
കണ്ടല ബാങ്കില്‍ നിക്ഷേപകര്‍ക്ക് നല്‍കാനുള്ളത് 172 കോടി രൂപയാണ്. വായ്പ ഇനത്തില്‍ ബാങ്കിന് കിട്ടാനുള്ളത് 68 കോടി രൂപയും. ഈ വായ്പയില്‍ പകുതിയില്‍ അധികവും മൂല്യമില്ലാത്ത വസ്തുവച്ച് തട്ടിയെടുത്തതാണ്. ബാങ്കില്‍ ക്രമക്കേട് നടത്തിയതിനെ തുടര്‍ന്നുണ്ടായ ആകെ നഷ്ടം 120 കോടിയിലേറെ രൂപയാണ്.
ബാങ്കില്‍ കാണിച്ചിരിക്കുന്ന നഷ്ടം വെറും 27 കോടി രൂപയാണ്. 2019 2020 വര്‍ഷം വരെയുള്ള ഓഡിറ്റ് കണക്കുകള്‍ മാത്രമാണ് ബാങ്കില്‍ ഉള്ളത്. മൂന്നുവര്‍ഷത്തെ ഓഡിറ്റ് നടന്നതുമില്ല.