/kalakaumudi/media/post_banners/547646102358d21849d9cd08e4373a5928db817451ef258ee7cb0d6a60ebe2b8.jpg)
റാഞ്ചി: ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയും ജെഎംഎം നേതാവുമായ ഹേമന്ത് സോറനെ കള്ളപ്പണക്കേസില്‍ ഇഡി അറസ്റ്റ് ചെയ്‌തേക്കും. സോറനെ വീട്ടിലെത്തി ഇഡി ചോദ്യം ചെയ്യുകയാണ്. അറസ്റ്റിനു മുമ്പ് സോറന്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞേക്കുമെന്നാണ് സൂചന.
മുഖ്യമന്ത്രിയുടെ വീടിനും രാജ്ഭവനും സമീപവും ഇഡി ഓഫീസിന് 100 മീറ്റര്‍ പരിധിയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു.
രാത്രി തന്നെ എംഎല്‍എമാര്‍ ഗവര്‍ണറെ കാണും. സര്‍ക്കാര്‍ വീഴാതിരിക്കാന്‍ ജെഎംഎം എംഎല്‍എമാരെ മാറ്റാനുള്ള ശ്രമവും തുടങ്ങിയിട്ടുണ്ട്.
അതിനിടെ, സോറന്റെ അറസ്റ്റിനെ നേരിടാനായി ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ ജാര്‍ഖണ്ഡ് പൊലീസ് കേസെടുത്തു. ധുര്‍വ പൊലീസ് സ്റ്റേഷനിലാണ് സോറന്‍ പരാതി നല്‍കിയത്. എസ് സി എസ് ടി നിയമപ്രകാരമാണ് കേസെടുത്തത്.