/kalakaumudi/media/post_banners/fe61a998e39b1ed9dfb92ac59b0c2495e0b16169266eca0f499c18200d6cc094.jpg)
തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ കേരള ബാങ്ക് വൈസ് പ്രസിഡന്റും സിപിഎം സംസ്ഥാന കമ്മിറ്റിയംഗവുമായ എം.കെ.കണ്ണനോട് കുടുംബത്തിന്റെ ഉള്‍പ്പടെ സ്വത്തുവിവരങ്ങള്‍ വ്യാഴാഴ്ചയ്ക്കുള്ളില്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് (ഇഡി) നോട്ടിസ് നല്‍കി.
മുന്‍പ് പലപ്പോഴും കണ്ണനോട് സ്വത്തു വിവരങ്ങള്‍ ഹാജരാക്കാന്‍ ഇഡി ആവശ്യപ്പെട്ടിരുന്നു. തൃശൂര്‍ ജില്ലയിലെ സഹകരണ മേഖല കേന്ദ്രീകരിച്ചു നടക്കുന്ന കള്ളപ്പണ ഇടപാടിന്റെ മുഖ്യകണ്ണികളെക്കുറിച്ചു വ്യക്തമായി അറിയാവുന്നയാളാണു കണ്ണനെന്നാണു ഇഡി പറയുന്നത്.
ശനിയാഴ്ച നടന്ന ചോദ്യംചെയ്യലില്‍ എം.കെ.കണ്ണന്‍ സഹകരിക്കാതെ ശാരീരിക ബുദ്ധിമുട്ടുകള്‍ പ്രകടിപ്പിച്ചെന്നായിരുന്നു ഇഡി വൃത്തങ്ങള്‍ വെളിപ്പെടുത്തിയത്.
എന്നാല്‍ തനിക്ക് ഒരു ശാരീരിക ബുദ്ധിമുട്ടും ഉണ്ടായില്ലെന്നും ചോദ്യംചെയ്യല്‍ സൗഹൃദപരമായി നടന്നുവെന്നുമായിരുന്നു കണ്ണന്റെ പ്രതികരണം.