പെൺകുട്ടികളെ ജോലി വാഗ്ദാനം ചെയ്ത് കേരളത്തിലെത്തിച്ച് പെൺവാണിഭം; എട്ട് പേർ അറസ്റ്റിൽ

മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള പെൺകുട്ടികളെ സമൂഹമാദ്ധ്യമങ്ങളിലൂടെയും അല്ലാതെയും പരിചയപ്പെടുകയും പിന്നീട് ജോലി വാഗ്ദാനം നൽകി കേരളത്തിലേയ്ക്ക് കൂട്ടിക്കൊണ്ടുവന്നാണ് പെൺവാണിഭം നടത്തിയിരുന്നത്

author-image
Greeshma Rakesh
New Update
പെൺകുട്ടികളെ ജോലി വാഗ്ദാനം ചെയ്ത് കേരളത്തിലെത്തിച്ച് പെൺവാണിഭം; എട്ട് പേർ അറസ്റ്റിൽ

എറണാകുളം: കൊച്ചി കത്രിക്കടവിൽ ഹോംസ്‌റ്റേയുടെ മറവിൽ പെൺവാണിഭം നടത്തിയ യുവാക്കൾ അറസ്റ്റിൽ. ശ്രീകാര്യം സ്വദേശി സജിമോൻ, പൊന്നാനി സ്വദേശി ഫൈസൽ ഹമീദ്, മലപ്പുറം പടിഞ്ഞാറ്റുമുറി സ്വദേശി ഷിജിൽ കെ, പാലക്കാട് സ്വദേശി നിഷാദ്, കണ്ണൂർ സ്വദേശി വിപിൻ ദാസ്, മലപ്പുറം സ്വദേശി നൗഫൽ ഖാൻ, പത്തനംതിട്ട സ്വദേശി നൗഫൽ ഖാൻ, പത്തനംതിട്ട സ്വദേശി വിനീത്, പത്തനാപുരം സ്വദേശി വിനു എന്നിവരാണ് അറസ്റ്റിലായത്.

 

മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള പെൺകുട്ടികളെ സമൂഹമാദ്ധ്യമങ്ങളിലൂടെയും അല്ലാതെയും പരിചയപ്പെടുകയും പിന്നീട് ജോലി വാഗ്ദാനം നൽകി കേരളത്തിലേയ്ക്ക് കൂട്ടിക്കൊണ്ടുവന്നാണ് പെൺവാണിഭം നടത്തിയിരുന്നത്. എറണാകുളം, തമ്മനം, പനങ്ങാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഗുണ്ടകളാണ് സംഭവത്തിന് പിന്നിലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. എറണാകുളം ടൗൺ നോർത്ത് പോലീസ് സ്റ്റേഷനിലെ ഇൻസ്‌പെക്ടർ പ്രതാപ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

kerala ernakulam Arrest sex racket