ഉത്തര്‍പ്രദേശില്‍ വാഹനാപകടം; ഒരു കുട്ടിയടക്കം എട്ട് പേര്‍ വെന്തുമരിച്ചു

ഉത്തര്‍പ്രദേശില്‍ ട്രക്കുമായി കൂട്ടിയിടിച്ച കാറിന് തീപിടിച്ച് ഒരു കുട്ടിയടക്കം എട്ട് യാത്രക്കാര്‍ വെന്തുമരിച്ചു. ശനിയാഴ്ച രാത്രി ബറേലിയില്‍ ഭോജിപുരയ്ക്ക് സമീപം നൈനിറ്റാള്‍ ഹൈവേയിലാണ് അപകടം.

author-image
Web Desk
New Update
ഉത്തര്‍പ്രദേശില്‍ വാഹനാപകടം; ഒരു കുട്ടിയടക്കം എട്ട് പേര്‍ വെന്തുമരിച്ചു

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ട്രക്കുമായി കൂട്ടിയിടിച്ച കാറിന് തീപിടിച്ച് ഒരു കുട്ടിയടക്കം എട്ട് യാത്രക്കാര്‍ വെന്തുമരിച്ചു. ശനിയാഴ്ച രാത്രി ബറേലിയില്‍ ഭോജിപുരയ്ക്ക് സമീപം നൈനിറ്റാള്‍ ഹൈവേയിലാണ് അപകടം. സെന്‍ട്രല്‍ ലോക്കായതിനാല്‍ കാറില്‍ കുടുങ്ങിയ ഏഴ് മുതിര്‍ന്നവരും ഒരു കുട്ടിയും മരിച്ചുവെന്ന് പൊലീസ് പറഞ്ഞു.

ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. കൂട്ടിയിടിച്ചയുടന്‍ വലിയ പൊട്ടിത്തെറി ഉണ്ടായി. സമീപത്ത് താമസിക്കുന്ന നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

പൊലീസും അഗ്‌നിശമനസേനയും സ്ഥലത്തെത്തിയാണ് തീയണച്ചത്. സെന്‍ട്രല്‍ ലോക്ക് ചെയ്തിരുന്നതിനാല്‍ കാറില്‍ കുടുങ്ങിയവര്‍ക്ക് രക്ഷപ്പെടാനായില്ലെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ട്രക്കിലുണ്ടയിരുന്ന രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

കാര്‍ എതിര്‍ പാതയിലേക്ക് മറിഞ്ഞ് ട്രക്കില്‍ ഇടിക്കുകയായിരുന്നുവെന്ന് ബറേലി സീനിയര്‍ പൊലീസ് സൂപ്രണ്ട് സുശീല്‍ ചന്ദ്ര ഭാന്‍ ധൂലെ പറഞ്ഞു. കാറിലുണ്ടായിരുന്നേവര്‍ ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്നു എന്നാണ് വിവരം. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചതായും അദ്ദേഹം പറഞ്ഞു

Uttarpradesh accident newsupdate Latest News