മിടുക്കരായ വിദ്യാര്‍ത്ഥികളെ വളര്‍ത്തിയെടുക്കാനായി 'ഇലാന്‍സ് ജൂനിയര്‍' പദ്ധതിക്ക് തുടക്കമായി

വളര്‍ന്നുവരുന്ന തലമുറയുടെ വിദ്യാഭ്യാസപരവും വ്യക്തിത്വപരവുമായ വികസനം ലക്ഷ്യമിട്ട് കൊമേഴ്‌സ് പരിശീലനരംഗത്ത് മുന്‍നിരയിലുള്ള 'ഇലാന്‍സി'ന്റെ ആഭിമുഖ്യത്തില്‍ പ്രൈമറി തലം മുതല്‍ ഹൈസ്‌കൂള്‍ ക്ലാസുകള്‍ വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി 'ഇലാന്‍സ് ജൂനിയര്‍' പദ്ധതിക്ക് തുടക്കമായി.

author-image
Web Desk
New Update
മിടുക്കരായ വിദ്യാര്‍ത്ഥികളെ വളര്‍ത്തിയെടുക്കാനായി 'ഇലാന്‍സ് ജൂനിയര്‍' പദ്ധതിക്ക് തുടക്കമായി

കോഴിക്കോട്: വളര്‍ന്നുവരുന്ന തലമുറയുടെ വിദ്യാഭ്യാസപരവും വ്യക്തിത്വപരവുമായ വികസനം ലക്ഷ്യമിട്ട് കൊമേഴ്‌സ് പരിശീലനരംഗത്ത് മുന്‍നിരയിലുള്ള 'ഇലാന്‍സി'ന്റെ ആഭിമുഖ്യത്തില്‍ പ്രൈമറി തലം മുതല്‍ ഹൈസ്‌കൂള്‍ ക്ലാസുകള്‍ വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി 'ഇലാന്‍സ് ജൂനിയര്‍' പദ്ധതിക്ക് തുടക്കമായി.

സ്‌കൂള്‍ സിലബസില്‍ ഉള്‍പ്പെടാത്ത അബാക്കസ്, സ്‌പോക്കണ്‍ ഇംഗ്ലീഷ്, ഹാന്‍ഡ് റൈറ്റിംഗ് ഡവലപ്പ്‌മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ പരിശീലനം നല്‍കുന്നതാണ് പദ്ധതി.

'ഇലാന്‍സ് ജൂനിയര്‍'പദ്ധതിയുടെ ഉദ്ഘാടനം സി.ഇ.ഒ ജിഷ്ണു.പി.വി, അബാക്കസ്-ഹാന്‍ഡ്‌റൈറ്റിംഗ് എന്നീ വിഷയങ്ങളിലെ പരിശീലനങ്ങളുടെ ഉദ്ഘാടനം ജിഷ്ണു പി.വി, ഇലാന്‍സ് ഡയറക്ടര്‍ അരുണ്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.

കോഴിക്കോട് വച്ച് നടന്ന ചടങ്ങില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പ?ങ്കെടുത്തു. വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് ഇലാന്‍സ് സി.ഇ.ഒ സമ്മാനദാനം നിര്‍വഹിച്ചു. വിദ്യാര്‍ത്ഥികളുമായി ബന്ധപ്പെട്ടകാര്യങ്ങളില്‍ രക്ഷിതാക്കള്‍ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും പങ്കുവച്ചു.

ഇലാന്‍സ് ട്യൂഷന്‍ ഓപ്പറേഷണല്‍ മേധാവി നിധിന്‍.വി.വി അധ്യക്ഷതവഹിച്ചു. കെ.സദാശിവന്‍ സംസാരിച്ചു.

കെ. അഖില്‍ സ്വാഗതവും കെ.എന്‍. ലിന്റോ നാരായണന്‍ നന്ദിയും പറഞ്ഞു.

education elance junior