സാമ്പത്തിക അറിവ് പകര്‍ന്ന് മലബാറിലെ ആദ്യ 'പേഴ്‌സണല്‍ ഫിനാന്‍സ് സമ്മിറ്റ്'

By Web Desk.29 11 2023

imran-azhar

 

 

മലബാറിലെ ആദ്യ പേര്‍സണല്‍ ഫിനാന്‍സ് സമ്മിറ്റിലൂടെ കുട്ടികളില്‍ ഫിനാന്‍സ് പഠനം എളുപ്പമാക്കുവാനുള്ള ഇലാന്‍സ് ഫിന്‍ക്വസ്റ്റ് എന്ന പുസ്തകത്തിന്റെ പ്രകാശനം, ഇലാന്‍സ് സി.ഇ.ഒ ജിഷ്ണു പി.വി., ഫിനാന്‍സ് എക്‌സ്‌പെര്‍ട്‌സ് ആയ ഉത്തര രാമകൃഷ്ണന്‍, നിഖില്‍ കെ.ജി., ഉൃ.വി.കെ. വിജയകുമാര്‍, ബാബു കെ.എ. ഇലാന്‍സ് ഡയറക്ടര്‍മാരായ അക്ഷയ് ലാല്‍, അരുണ്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്നു നിര്‍വഹിച്ചു

 

 

കോഴിക്കോട്: വിദ്യാര്‍ത്ഥികള്‍ക്ക് പുറമെ സമൂഹത്തിലെ വിവിധമേഖലയുള്ളവര്‍ക്ക് സാമ്പത്തിക വിഷയത്തില്‍ ശാസ്ത്രീയ പരിശീലനം ലക്ഷ്യമിട്ട് പ്രമുഖ കൊമേഴ്‌സ് പരിശീലന കേന്ദ്രമായ 'ഇലാന്‍സ്'ന്റെ നേതൃത്വത്തില്‍ നടന്ന മലബാറിലെ ആദ്യ 'പേഴ്‌സണല്‍ ഫിനാന്‍സ് സമ്മിറ്റ്' വിദഗ്ധരുടെ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമായി.

 

വ്യക്തികളുടെ ജീവിത വിജയത്തിന് പണം സമ്പാദിച്ചാല്‍മാത്രം പോരെന്നും ശാസ്ത്രീയമായ രീതിയില്‍ സമ്പത്ത് കൈകാര്യംചെയ്യാന്‍ പരിശീലനം നേടേണ്ടതുണ്ടെന്നും സമ്മിറ്റില്‍ പങ്കെടുത്ത് സംസാരിച്ച സാമ്പത്തികരംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

 

തെക്കേ ഇന്ത്യയിലെ മുന്‍നിര കോമേഴ്‌സ് പരിശീലന കേന്ദ്രമായ 'ഇലാന്‍സ്', സാമ്പത്തിക വിഷയങ്ങളിലെ അറിവ് ക്ലാസ് മുറികളില്‍ നിന്ന് സമൂഹത്തിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് വിവിധ വിഷയങ്ങളില്‍ പ്രാവീണ്യമുള്ള വ്യക്തികളെ പ?ങ്കെടുപ്പിച്ച് സമ്മിറ്റ് നടത്തിയത്.

 

പ്രമുഖ ഓണ്‍ലൈന്‍ ട്രേഡിംഗ് സ്ഥാപനമായ 'ജിയോജിത്' ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്റ്റാറ്റര്‍ജിസ്റ്റ് ഡോ. വി.കെ. വിജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തി.

 

വിവിധ മേഖലകളിലെ വിദഗ്ധരായ ഉത്തര രാമകൃഷ്ണന്‍, നിഖില്‍. കെ.ജി (മ്യൂച്ചല്‍ഫണ്ട് ആന്റ് ഇന്‍വെസ്റ്റ്‌മെന്റ്), കെ.എ. ബാബു (ബാങ്കിംഗ്), ജിസ് കോട്ടുകപ്പള്ളി (വായ്പ മാനേജ്‌മെന്റ്), സഞ്ജീവ് കുമാര്‍ ജി (ഇന്‍ഷൂറന്‍സ്), ജീവന്‍ കുമാര്‍. കെ.സി (സാമ്പത്തിക ആസൂത്രണവും റിട്ട. ജീവിതവും), ഹരികൃഷ്ണന്‍ (റിയല്‍ എസ്റ്റേറ്റിലെ നിക്ഷേപ സാധ്യതകള്‍) എന്നിവര്‍ സെമിനാറില്‍ പങ്കെടുത്തു.

 

സാമ്പത്തിക അച്ചടക്കവും സമ്പാദ്യശീലവും ചെറുപ്രായത്തില്‍തന്നെ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യവുമായി പുറത്തിറക്കിയ 'ഇലാന്‍സ്? ഫിന്‍ബുക്കി'ന്റെ പ്രകാശനവും ചടങ്ങില്‍ നടന്നു. സമ്മിറ്റില്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചവരും ഇലാന്‍സ് സി.ഇ.ഒ ജിഷ്ണു പി.വിയും ചേര്‍ന്ന് പ്രകാശനം നിര്‍വഹിച്ചു.ചെറുപ്രായത്തില്‍തന്നെ കുഞ്ഞുങ്ങളില്‍ സമ്പാദ്യശീലം വളര്‍ത്താനും പണത്തിന്റെ മൂല്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും വേണ്ടി 'ഇലാന്‍സ്' ആവിഷ്‌കരിച്ച പ്രത്യേക പദ്ധതിയുടെ ഭാഗമായാണ് മാസന്തോറും കളര്‍ പേജുകളോടെ 'ഇലാന്‍സ് ഫിന്‍ബുക്ക്' പ്രസിദ്ധീകരിക്കുന്നത്.

 

വിദ്യാര്‍ത്ഥികള്‍ക്ക് പഠനകാലത്തുതന്നെ പണത്തിന്റെ മൂല്യം, സമ്പാദ്യം, സാമ്പത്തികമായ ആസൂത്രണം തുടങ്ങിയ വിഷയങ്ങളില്‍ അറിവുപകരാനും അനാവശ്യമായ ചെലവുകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കാനും ലക്ഷ്യമിട്ടാണ് ഇതിലെ ഓരോ സൃഷ്ടികളും ഒരുക്കിയിരിക്കുന്നത്.


.
എരഞ്ഞിപ്പാലം ട്രൈപെന്റയില്‍ നടന്ന സെമിനാറില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പുറമെ സമൂഹത്തിലെ വിവിധരംഗത്തുള്ള 200 ഓളം പേര്‍ പങ്കെടുത്തു. സമൂഹത്തിലെ എല്ലാരംഗത്തുള്ളവരും സാമ്പത്തികകാര്യങ്ങളില്‍ പ്രാഥമികമായ അറിവുകള്‍ നേടേണ്ടത് അത്യാവശ്യമാണെന്നും ഇതിനായി കൊമേഴ്‌സ് വിദ്യാര്‍ത്ഥികള്‍ക്ക് പുറമെ ബിസിനസ്സ് സംരംഭകരടക്കകമുള്ളവര്‍ക്കായി വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്യുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച 'ഇലാന്‍സ് സി.ഇ.ഒ ജിഷ്ണു പറഞ്ഞു. അക്ഷയ്‌ലാല്‍ സ്വാഗതവും നിഖില്‍ മുരളി നന്ദിയും പറഞ്ഞു.

 

  

 

 

 

OTHER SECTIONS