ഇലന്തൂര്‍ നരബലി കേസ്; പ്രതികളെ ചോദ്യം ചെയ്ത് ക്രൈംബ്രാഞ്ച്

ഇലന്തൂരില്‍ സരോജിനിയെ കൊലപ്പെടുത്തിയ കേസില്‍ ഭഗവല്‍ സിംഗ്, ലൈല, ഷാഫി എന്നിവരെ സംസ്ഥാന ക്രൈം ബ്രാഞ്ച് തിരുവല്ല സംഘം വിയ്യൂര്‍ ജയിലിലെത്തി ചോദ്യം ചെയ്തു.

author-image
Priya
New Update
ഇലന്തൂര്‍ നരബലി കേസ്; പ്രതികളെ ചോദ്യം ചെയ്ത് ക്രൈംബ്രാഞ്ച്

തൃശൂര്‍: ഇലന്തൂരില്‍ സരോജിനിയെ കൊലപ്പെടുത്തിയ കേസില്‍ ഭഗവല്‍ സിംഗ്, ലൈല, ഷാഫി എന്നിവരെ സംസ്ഥാന ക്രൈം ബ്രാഞ്ച് തിരുവല്ല സംഘം വിയ്യൂര്‍ ജയിലിലെത്തി ചോദ്യം ചെയ്തു.

സംശയത്തെ തുടര്‍ന്ന് ചോദ്യം ചെയ്തതാണെന്നും തെളിവുകള്‍ ഒന്നും ലഭിച്ചിട്ടില്ലെന്നും ക്രൈം ബ്രാഞ്ച് അറിയിച്ചു.

വീട്ടുജോലിക്ക് പോകുന്ന സരോജിനിയെ വഴിയരികില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ അറസ്റ്റിലാവുന്നത്.

അതേസമയം, ഇലന്തൂര്‍ ഇരട്ട നരബലി കേസില്‍ 90 ദിവസത്തിനുള്ളില്‍ പൊലീസ് കുറ്റപത്രം നല്‍കിയെങ്കിലും സര്‍ക്കാര്‍ പ്രോസിക്യൂട്ടറെ നിയമിച്ചിട്ടില്ല. കുടുംബത്തിന്റെ സാമ്പത്തിക അഭിവൃദ്ധിക്കായി രണ്ട് മനുഷ്യരെ ബലി നല്‍കി കൊലപ്പെടുത്തിയെന്നാണ് കേസ്.

elanthoor human sacrifice case crime branch