/kalakaumudi/media/post_banners/db61a63813d46cff0634345c573406d884c36dd1891d2d0d897e1087af687d21.jpg)
ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി തിങ്കളാഴ്ച പ്രഖ്യാപിക്കും. ഉച്ചയ്ക്ക് 12 മണിക്കാണ്
തെരഞ്ഞെടുപ്പ് കമ്മീഷഷന്റെ പ്രഖ്യാപനം.മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ, തെലങ്കാന, മിസോറാം എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികളാണ് പ്രഖ്യാപിക്കുന്നത്.
നവംബർ-ഡിസംബർ മാസങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുക. മിസോറാമിലെ നിയമസഭയുടെ കാലാവധി ഈ വർഷം ഡിസംബർ 17ന് അവസാനിക്കും. വടക്കുകിഴക്കൻ സംസ്ഥാനത്ത് മിസോ നാഷണൽ ഫ്രണ്ടാണ് അധികാരത്തിലുള്ളത്.
തെലങ്കാന, രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ നിയമനിർമ്മാണ സഭകളുടെ കാലാവധി അടുത്ത വർഷം ജനുവരിയിൽ അവസാനിക്കും. നിലവിൽ ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) തെലങ്കാന ഭരിക്കുമ്പോൾ മധ്യപ്രദേശ് ഭരിക്കുന്നത് ബിജെപിയാണ്. ഛത്തീസ്ഗഡിലും രാജസ്ഥാനിലും കോൺഗ്രസ് സർക്കാരുകളാണ് അധികാരത്തിലുള്ളത്.