വിജയ്‍യുടെ പാർട്ടിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വക്കീൽ നോട്ടീസ്; ടിവികെയുടെ പേര് മാറ്റാൻ സാധ്യത

തമിഴക വാഴുറിമൈ കച്ചി (ടിവികെ) നേതാവ് ടി വേല്‍മുരുകനാണ് തിരഞ്ഞെടുപ്പ് കമ്മീഷന് വക്കീൽ നോട്ടീസ് നൽകിയിരിക്കുന്നത്.

author-image
Greeshma Rakesh
New Update
വിജയ്‍യുടെ പാർട്ടിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വക്കീൽ നോട്ടീസ്; ടിവികെയുടെ പേര് മാറ്റാൻ സാധ്യത

ചെന്നൈ: തമിഴ്നടൻ വിജയ്‍യുടെ രാഷ്‌ട്രീയ പാർട്ടിക്കെതിരെ വക്കീൽ നോട്ടീസ്. വിജയ് പാർട്ടിക്ക് തമിഴക വെട്രി കഴകം (ടിവികെ) എന്ന് പേര് നല്‍കിയതിനെതിരെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വക്കീൽ നോട്ടീസ്.തമിഴക വാഴുറിമൈ കച്ചി (ടിവികെ) നേതാവ് ടി വേല്‍മുരുകനാണ് തിരഞ്ഞെടുപ്പ് കമ്മീഷന് വക്കീൽ നോട്ടീസ് നൽകിയിരിക്കുന്നത്.

ടി വേല്‍മുരുകൻ രജിസ്റ്റർ ചെയ്ത ചുരുക്ക പേരായ ടിവികെ വിജയുടെ പാർട്ടിക്ക് നൽകിയതിനെതിരായാണ് വക്കീൽ നോട്ടീസ്. നിലവിൽ തങ്ങളാണ് ടിവികെ എന്ന പേര് ഉപയോഗിക്കുന്നതെന്നും വിജയ്‍യുടെ പാർട്ടിയും ഇതേ പേര് ഉപയോഗിച്ചാൽ പൊതു ജനങ്ങൾക്ക് സംശയം വർദ്ധിക്കുമെന്നുമാണ് വേൽ മുരുകന്റെ പരാതി.അടുത്തിടെ തങ്ങളുടെ ഒരു പാർട്ടി പ്രവർത്തകൻ മരണപ്പെട്ട വാർത്ത പാത്രത്തിൽ വന്നത് ടിവികെ ഭാരവാഹി മരണപ്പെട്ടുവെന്നാണ്. ഈ വാർത്ത കണ്ട് വിജയ് പാര്‍ട്ടി അംഗങ്ങളും എത്തുകയുണ്ടായെന്നും വേല്‍മുരുകന്‍ പറയുന്നു.

ഈ രീതിയിലെ ആശയ കുഴപ്പങ്ങൾ ഒഴിവാക്കാൻ ഒന്നുകിൽ ടിവികെ യുടെ ഒപ്പം വിജയ്‍യുടെ പേര് ചേർക്കണം. അല്ലെങ്കിൽ തമിഴക വെട്രി കഴകത്തിന്റെ ചുരുക്കപ്പേരിൽ മാറ്റങ്ങൾ വരുത്തണം. വിജയിയുടെ പാര്‍ട്ടിക്ക് ടിവികെ (വി) എന്നോ മറ്റോ പേര് നല്‍കുന്നതാകും നല്ലതെന്നാണ് വക്കീൽ നോട്ടീസിൽ പരാമർശിച്ചിരിക്കുന്നത്.

ഏറെനാളത്തെ ചർച്ചകൾക്കും അഭ്യൂഹങ്ങൾക്കുമൊടുവിലാണ് വിജയ് തന്റെ രാഷ്ട്രീയ പ്രവേശനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. എന്നാൽ വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വിജയ്‍യുടെ രാഷ്ട്രീയ പാര്‍ട്ടി മത്സരിക്കില്ല, മാത്രമല്ല ഈ തിരഞ്ഞെടുപ്പിൽ ആരെയും പിന്തുണക്കില്ലെന്നും രണ്ട് വര്‍ഷത്തിന് ശേഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ജയിച്ച് ഭരണം പിടിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

CHENNAI election commission actor vijay tamizhaga vetri kazhagam(TVK)