/kalakaumudi/media/post_banners/d3b127a7acd083b1c9b8a4130aa886359db3fa6e1060c32ba7427767bb21c577.jpg)
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കടപ്പത്രത്തിന്റെ വിവരങ്ങള്‍ പരിശോധിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍. തിരഞ്ഞെടുപ്പ് കടപ്പത്രത്തിലെ വിവരങ്ങള്‍ ചൊവ്വാഴ്ച എസ്ബിഐ തിരഞ്ഞെടുപ്പ് കമ്മിഷന് ഡിജിറ്റല്‍ രൂപത്തില്‍ കൈമാറിയിരുന്നു. വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന് സുപ്രീംകോടതി എസ്ബിഐക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. തുടര്‍ന്നാണ് എസ്ബിഐയുടെ നടപടി.
തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഈ വിവരങ്ങള്‍ 15 ന് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. ഓരോ പാര്‍ട്ടിക്കും ആരുടെയെല്ലാം പണം ലഭിച്ചുവെന്ന വിവരം എസ്ബിഐ ഓരോന്നായി നല്‍കിയിട്ടില്ല. വിവരങ്ങള്‍ ക്രോഡീകരിച്ച് നല്‍കുന്നതിന് ജൂണ്‍ 30 വരെ സാവകാശം ആവശ്യപ്പെട്ടാണ് എസ്ബിഐ സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നത്. തുടര്‍ന്ന് കയ്യിലുള്ള വിവരങ്ങള്‍ നല്‍കാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു.