.'ഇലക്ട്രൽ ബോണ്ടുകൾ കൈക്കൂലിക്കും കമ്മീഷനുമുള്ള മാധ്യമമായി ഉപയോ​ഗിച്ചു': പ്രധാനമന്ത്രിക്കെതിരെ രാഹുൽ ഗാന്ധി

ഇലക്ട്രൽ ബോണ്ട് കൈക്കൂലിക്കും കമ്മീഷനുമുള്ള മാധ്യമമാണെന്നും നരേന്ദ്രമോദിയുടെ അഴിമതി നയങ്ങളുടെ മറ്റൊരു തെളിവാണിതെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു

author-image
Greeshma Rakesh
New Update
.'ഇലക്ട്രൽ ബോണ്ടുകൾ കൈക്കൂലിക്കും കമ്മീഷനുമുള്ള മാധ്യമമായി ഉപയോ​ഗിച്ചു': പ്രധാനമന്ത്രിക്കെതിരെ രാഹുൽ ഗാന്ധി

ന്യൂഡൽഹി: ഇലക്ടറൽ ബോണ്ട് പദ്ധതി റദ്ദാക്കിയ സുപ്രീം കോടതി വിധിയിൽ പ്രതികരിച്ച് രാഹുൽ ഗാന്ധി. ഇലക്ട്രൽ ബോണ്ട് കൈക്കൂലിക്കും കമ്മീഷനുമുള്ള മാധ്യമമാണെന്നും നരേന്ദ്രമോദിയുടെ അഴിമതി നയങ്ങളുടെ മറ്റൊരു തെളിവാണിതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

"നരേന്ദ്രമോദിയുടെ അഴിമതി നയങ്ങളുടെ മറ്റൊരു തെളിവ് നിങ്ങളുടെ മുന്നിലുണ്ട്. കൈക്കൂലിയും കമ്മീഷനും വാങ്ങുന്നതിനുള്ള മാധ്യമമായി ബിജെപി ഇലക്ടറൽ ബോണ്ടുകളെ മാറ്റിയിരുന്നു" -രാഹുൽ എക്സിൽ കുറിച്ചു.

ഭരണഘടനാ വിരുദ്ധമെന്ന് നിരീക്ഷിച്ചുകൊണ്ടാണ് സുപ്രിംകോടതി ഇലക്ട്രൽ ബോണ്ട് അസാധുവാക്കി വിധിപുറപ്പെടുവിപ്പിച്ചത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചിന്റേതാണ് വിധി. ഇലക്ടറൽ ബോണ്ട് വിവരാകാശ നിയമത്തിന്റെ ലംഘനമാണെന്നും സംഭാവനകളെ കുറിച്ച് അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്നും സുപ്രിംകോടതി ചൂണ്ടികാട്ടി.

വിവരങ്ങൾ രഹസ്യമാക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും സുപ്രിംകോടതി വ്യക്തമാക്കി. 1000 രൂപ മുതൽ ബോണ്ടുകൾ ലഭ്യമാകും. എസ്ബിഐയുടെ നിശ്ചിത ശാഖകൾ മാത്രമേ ഇലക്ടറൽ ബോണ്ടുകൾ ലഭ്യമാകൂ. അതുകൊണ്ട് തന്നെ എസ്ബിഐയോട് വിവരങ്ങൾ അറിയിക്കാൻ സുപ്രിംകോടതി നിർദേശിച്ചിട്ടുണ്ട്. 2019 മുതലുള്ള വിവരങ്ങൾ നൽകാനാണ് നിർദേശം.

ഇലക്ട്രൽ ബോണ്ടിൽ ആരാണ് പണം നൽകിയതെന്ന് വെളിപ്പെടുത്തേണ്ടതില്ല. സംഭാവന നൽകുന്നവരുടെ വിശദാംശങ്ങൾ രഹസ്യമായി സൂക്ഷിക്കണമെന്നാണ് ചട്ടത്തിലെ വ്യവസ്ഥ. ഈ വ്യവസ്ഥയ്‌ക്കെതിരെ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക്‌സ് റിഫോംസ്, സിപിഐഎം അടക്കമുള്ളവരാണ് പൊതു താൽപര്യ ഹർജി സമർപ്പിച്ചത്. ഈ കേസിലാണ് നിലവിലെ നിർണായക വിധി.

electoral bonds rahul gandhi narendra modi BJP Verdict Supreme Court