/kalakaumudi/media/post_banners/ae7eba84e470aa291329f72c9dd500cef8fec77d10867caec7777c2f27dc6c0a.jpg)
പെരുമ്പാവൂര്‍: പൊതുവിദ്യാഭ്യാസ വകുപ്പ് വി.എച്ച്.എസ്.ഇ വിഭാഗം നാഷണല്‍ സര്‍വ്വീസ് സ്‌കീമും എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ കേരളയുമായി സഹകരിച്ച് നടത്തുന്ന ഊര്‍ജ്ജ സംരക്ഷണ യജ്ഞം മിതം 2.0 പദ്ധതിയുടെ ഭാഗമായി ഇരിങ്ങോള്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ഊര്‍ജ്ജ സംരക്ഷണ റാലി സംഘടിപ്പിച്ചു.
വരും തലമുറക്കായി ഊര്‍ജ്ജ സംരക്ഷണം ആവശ്യമാണ് എന്നുള്ള മുദ്രാവാക്യം ഉയര്‍ത്തി ഊര്‍ജ്ജ വലയം തീര്‍ത്തു. തുടര്‍ന്ന് ഊര്‍ജ്ജ സംരക്ഷണ പ്രതിജ്ഞയും നടന്നു. പെരുമ്പാവൂര്‍ ഇലക്ട്രിസിറ്റി സബ് ഡിവിഷണല്‍ ഓഫീസിലെ അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ കെ.സി.സുരേഷ് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ ആര്‍.സി ഷിമി അദ്ധ്യക്ഷത വഹിച്ചു.
പി.ടി.എ പ്രസിഡന്റ് എല്‍ദോസ് വീണമാലില്‍, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ സമീര്‍ പി. സിദ്ദീഖി, അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസര്‍ ജിഷ ജോസഫ്, സ്മിത്ത് ഫ്രാന്‍സിസ്, ഡോ. കാവ്യ നന്ദകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.