ചാല ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഊര്‍ജ്ജ സംരക്ഷണ സാക്ഷരതാ യജ്ഞം

ചാല ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വിഎച്ച്എസ്ഇ നാഷണല്‍ സര്‍വീസ് സ്‌കീമും എനര്‍ജി മാനേജ്‌മെന്റ് കേരളയും സംയുക്തമായി ഊര്‍ജ്ജ സംരക്ഷണ സാക്ഷരതാ യജ്ഞം സംഘടിപ്പിച്ചു.

author-image
Web Desk
New Update
ചാല ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഊര്‍ജ്ജ സംരക്ഷണ സാക്ഷരതാ യജ്ഞം

 

തിരുവനന്തപുരം: ചാല ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വിഎച്ച്എസ്ഇ നാഷണല്‍ സര്‍വീസ് സ്‌കീമും എനര്‍ജി മാനേജ്‌മെന്റ് കേരളയും സംയുക്തമായി ഊര്‍ജ്ജ സംരക്ഷണ സാക്ഷരതാ യജ്ഞം സംഘടിപ്പിച്ചു.

പവര്‍ ഹൗസ് കെഎസ്ഇബിയിലെ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ജലേഷ് കുമാര്‍ എ എസ് ഉദ്ഘാടനം ചെയ്തു. എന്‍എസ്എസ് വോളന്റിയര്‍മാര്‍ ഊര്‍ജ്ജ സംരക്ഷണ വലയം തീര്‍ത്തു. തുടര്‍ന്ന് ഊര്‍ജ്ജ സംരക്ഷണ പ്രതിജ്ഞ ചൊല്ലുകയും റാലി നടത്തുകയും ചെയ്തു.

എസ്എംസി ചെയര്‍മാന്‍ ശിവന്‍, പ്രിന്‍സിപ്പല്‍ വില്‍ഫ്രീഡ എ, നാഷണല്‍ സര്‍വീസ് സ്‌കീം പ്രോഗ്രാം ഓഫീസര്‍ മുഹമ്മദ് സഫീര്‍ എന്നിവര്‍ സംസാരിച്ചു.

thiruvanan