/kalakaumudi/media/post_banners/2368bf4e202a0c111604a99364036aec1fd3672b42826186e0870766e245da6b.jpg)
ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് നലാമതും സമൻസ് അയച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി).ചോദ്യം ചെയ്യലിനായി ജനുവരി 18 ന് അന്വേഷണ ഏജൻസിക്ക് മുമ്പാകെ ഹാജരാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ളതാണ് നോട്ടീസ്.
മദ്യനയ അഴിമതി,കള്ളപ്പണ കേസുകളിൽ ചോദ്യം ചെയ്യുന്നതിന് ഹാജരാകാനുള്ള സമൻസ് മൂന്നുവട്ടം നൽകിയെങ്കിലും അദ്ദേഹം ഹാജരായില്ല.രാജ്യസഭ തെരഞ്ഞെടുപ്പ്, റിപ്പബ്ലിക് ദിനാഘോഷം തുടങ്ങിയ തിരക്കുമൂലം ഇ.ഡി ആവശ്യപ്പെടുന്ന സമയത്ത് ഹാജരാകാൻ കഴിയില്ലെന്നാണ് കെജിവാളിന്റെ നിലപാട്.
സമൻസ് നൽകാനുള്ള കാരണം ഇ.ഡി കൃത്യമായി വ്യക്തമാക്കുന്നില്ലെന്നും അദ്ദേഹം നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു.അതെസമയം അന്വേഷണം ശരിയായ രീതിയിൽ അല്ലെന്നും കെജ്രിവാളിനെ അറസ്റ്റ് ചെയ്യുക മാത്രമാണ് ഇഡിയുടെ ലക്ഷ്യമെന്നും എഎപി ആരോപിച്ചിരുന്നു.
കേസുമായി ബന്ധപ്പെട്ട് എഎപി മേധാവിയെ ഏപ്രിലിൽ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ ചോദ്യം ചെയ്‌തിരുന്നുവെങ്കിലും പ്രതിയാക്കിയിരുന്നില്ല.എന്നാൽ ഇഡി ആദ്യ സമൻസ് അയച്ചത് മുതൽ, ചോദ്യം ചെയ്യലിന് ശേഷം വരെ കെജ്രിവാളിനെ അറസ്റ്റ് ചെയ്യുമെന്ന ഊഹാപോഹങ്ങൾ ശക്തമായിരുന്നു.
ഗുജറാത്തിൽ 12.91 ശതമാനം വോട്ട് നേടാനുള്ള പ്രചാരണത്തിന് എഎപി ഈ അഴിമതിയിൽ നിന്നുള്ള വരുമാനം ഉപയോഗിച്ചുവെന്നാണ് ബിജെപിയുടെ ആരോപണം.അതെസമയം എക്‌സൈസ് നയം രൂപീകരിക്കുന്നതിൽ മദ്യക്കമ്പനികൾക്ക് പങ്കുണ്ടെന്നും ഇത് 12 ശതമാനം ലാഭമുണ്ടാക്കുമെന്നും സിബിഐ വാദിക്കുന്നു.