നീചം, കടുത്ത ശിക്ഷ വേണം; മഹുവയെ പുറത്താക്കണമെന്ന് എത്തിക്‌സ് കമ്മിറ്റി

പാര്‍ലമെന്റില്‍ ചോദ്യം ഉന്നയിക്കാന്‍ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ തൃണമൂല്‍ എംപി മഹുവ മോയ്ത്രയെ പാര്‍ലമെന്റില്‍ നിന്ന് പുറത്താക്കണമെന്ന് എത്തിക്‌സ് കമ്മിറ്റി.

author-image
Web Desk
New Update
നീചം, കടുത്ത ശിക്ഷ വേണം; മഹുവയെ പുറത്താക്കണമെന്ന് എത്തിക്‌സ് കമ്മിറ്റി

 

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ ചോദ്യം ഉന്നയിക്കാന്‍ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ തൃണമൂല്‍ എംപി മഹുവ മോയ്ത്രയെ പാര്‍ലമെന്റില്‍ നിന്ന് പുറത്താക്കണമെന്ന് എത്തിക്‌സ് കമ്മിറ്റി. നാലിനെതിരെ ആറ് വോട്ടുകള്‍ക്കാണ് ശുപാര്‍ശ അംഗീകരിച്ചത്. ആറംഗങ്ങള്‍ ശുപാര്‍ശയെ അനുകൂലിച്ചപ്പോള്‍ നാലു പേര്‍ എതിര്‍ത്തു.

എത്തിക്‌സ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് വെള്ളിയാഴ്ച സ്പീക്കര്‍ ഓം ബിര്‍ലയ്ക്ക് സമര്‍പ്പിക്കും. പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ ചര്‍ച്ച ചെയ്ത ശേഷം നടപടി സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

മഹുവയുടെ പാര്‍ലമെന്റ് അംഗത്വം റദ്ദാക്കണമെന്നും എംപിയായി തുടരാന്‍ അനുവദിക്കരുതെന്നും 500 പേജുള്ള എത്തിക്‌സ് കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു. മഹുവയുടേത് നീചവും കടുത്ത ശിക്ഷ അര്‍ഹിക്കുന്നതുമായ പ്രവൃത്തിയാണ്. വിഷയത്തില്‍ എത്രയും വേഗം വിശദാന്വേഷണം നടത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പാര്‍ലമെന്ററി യൂസര്‍ ഐഡി വ്യവസായി ദര്‍ശന്‍ ഹിരാനന്ദയ്ക്ക് അനധികൃതമായി ഉപയോഗിക്കാന്‍ നല്‍കിയെന്നും ഇതിനായി പണവും മറ്റു വസ്തുക്കളും സ്വീകരിച്ചെന്നും കണ്ടെത്തിയതായും എത്തിക്‌സ് കമ്മിറ്റി റിപ്പോര്‍ട്ടിലുണ്ട.

mahua moitra india ethics committee