/kalakaumudi/media/post_banners/184349105f25a762ccc8ef1d97a902a6af501618cbf063e919a102e5b0f44d6b.jpg)
ബെയ്ജിങ്: ചൈനയിലെ നയതന്ത്ര പ്രതിനിധികളുടെ യോഗത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്റെ പ്രസംഗം കേള്‍ക്കാതെ യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികള്‍ സ്ഥലം വിട്ടു. ബെല്‍റ്റ് ആന്‍ഡ് റോഡ് (ബിആര്‍ഐ) പദ്ധതിയുമായി ബന്ധപ്പെട്ട സമ്മേളം വിളിച്ചുചേര്‍ത്തത് ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ് ആണ്. ലോകനേതാക്കളും പ്രതിനിധികളും യോഗത്തില്‍ എത്തിയിരുന്നു.
ചൈനയിലേക്ക് ക്ഷണിച്ചതിന് പുടിന്‍ നന്ദി അറിയിച്ചു. സില്‍ക്ക് റോഡ് പുനര്‍ നിര്‍മിക്കാനുള്ള ചൈനയുടെ ശ്രമത്തില്‍ റഷ്യ പ്രധാന പങ്കുവഹിക്കുമെന്നു പറഞ്ഞ പുട്ടിന്‍, പരിഷ്‌കാരങ്ങളുടെ വൈവിധ്യം മാനിച്ചുകൊണ്ട് സാമ്പത്തിക പുരോഗതിക്കായി ശ്രമിക്കുമെന്നും പറഞ്ഞു.
ആഗോള സുസ്ഥിരതയ്ക്കായി ചൈനയും റഷ്യയും പരസ്പര സഹകരണത്തോടെ പ്രവര്‍ത്തിക്കുകയാണെന്നും പുടിന്‍ കൂട്ടിച്ചേര്‍ത്തു. ചൊവ്വാഴ്ചയാണ് പുട്ടിന്‍ ബെയ്ജിങ്ങിലെത്തിയത്.