ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; ശനിയാഴ്ച പ്രതികളുമായി തെളിവെടുപ്പ് നടത്തിയേക്കും

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതികളുമായി ഇന്ന് തെളിവെടുപ്പ് നടത്തിയേക്കും.കുട്ടിയെ തട്ടിക്കൊണ്ടുപോയ സ്ഥലത്തും രാത്രി താമസിപ്പിച്ച സ്ഥലത്തും ഉപേക്ഷിച്ച ആശ്രമം മൈതാനത്തുമാകും ഇന്ന് തെളിവെടുപ്പ് നടത്തുക.

author-image
Priya
New Update
ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; ശനിയാഴ്ച പ്രതികളുമായി തെളിവെടുപ്പ് നടത്തിയേക്കും

കൊല്ലം: ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതികളുമായി ഇന്ന് തെളിവെടുപ്പ് നടത്തിയേക്കും.കുട്ടിയെ തട്ടിക്കൊണ്ടുപോയ സ്ഥലത്തും രാത്രി താമസിപ്പിച്ച സ്ഥലത്തും ഉപേക്ഷിച്ച ആശ്രമം മൈതാനത്തുമാകും ഇന്ന് തെളിവെടുപ്പ് നടത്തുക.

കസ്റ്റഡിയില്‍ വാങ്ങിയ പ്രതികളെ ഇന്നലെ രാത്രി വരെ ചോദ്യം ചെയ്തിരുന്നു.ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം എം ജോസിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍. പ്രതികളുടെ മൊഴികളില്‍ വൈരുദ്ധ്യം ഉണ്ടായാല്‍ അവരെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും.

ശേഷമായിരിക്കും തെളിവെടുപ്പ് നടത്തുക. കൂടുതല്‍ കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ പ്രതികള്‍ പദ്ധതിയിട്ടിരുന്നതിന്റെ തെളിവുകളും പൊലീസിന്റെ കൈവശമുണ്ട്.

പണത്തിനു വേണ്ടിയാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയത് എന്നാണ് ഇവരുടെ മൊഴി. മറ്റാരെങ്കിലും സഹായിച്ചിട്ടുണ്ടോയെന്നെല്ലാം അന്വേഷിച്ചിട്ടുണ്ട്.

kollam child kidnap