/kalakaumudi/media/post_banners/66420185acd88af4fd601ae2f5a4b04346a78a00781089bed51e5b234eef669e.jpg)
തിരുവനന്തപുരം: പൂജപ്പുര ബാറിനു സമീപമുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ വിമുക്തഭടന്‍ മരിച്ചു. പൂന്തുറ സ്വദേശി പ്രദീപ് (54) ആണ് മരിച്ചത്. ആറംഗ സംഘമാണ് പ്രദീപിനെ മര്‍ദ്ദിച്ചത്. മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ചൊവ്വാഴ്ച രാത്രി 11 നായിരുന്നു സംഭവം. വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ആറംഗ സംഘം പ്രദീപിനെ മര്‍ദ്ദിക്കുകയായിരുന്നു. തലയിടിച്ചുവീണ പ്രദീപിനെ പരിക്കേറ്റ നിലയില്‍ രാത്രി വൈകിയാണ് കണ്ടെത്തിയത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സംഭവത്തില്‍ പൂജപ്പുര പൊലീസ് കേസെടുത്തു.