ആലുവയില്‍ വിമുക്തഭടന്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

കാല്‍നട യാത്രികരാണ് മൃതദേഹം കണ്ടത്. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മരിച്ചയാളെ തിരിച്ചറിഞ്ഞത്.

author-image
Web Desk
New Update
ആലുവയില്‍ വിമുക്തഭടന്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ആലുവ: ആലുവ റെയില്‍വേ സ്റ്റേഷന് സമീപം മുന്‍ വിമുക്തഭടനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ആലുവ തോട്ടക്കാട്ടുകര തോണി ലൈനില്‍ അശ്വതിയില്‍ അശോക് കുമാറിനെ (68) യാണ് ഞായറാഴ്ച രാവിലെ 11 മണിയോടെ ആലുവ റെയില്‍വേ സ്റ്റേഷനും തുരുത്ത് പാലത്തിനും ഇടയിലുള്ള ഭാഗത്തെ റെയില്‍ പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കാല്‍നട യാത്രികരാണ് മൃതദേഹം കണ്ടത്. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മരിച്ചയാളെ തിരിച്ചറിഞ്ഞത്. പട്ടാളത്തില്‍ നിന്നും വിരമിച്ച ശേഷം കുറച്ചുകാലം ആകാശവാണിയില്‍ ഡ്രൈവറായും ജോലി ചെയ്തിട്ടുണ്ട്. മൃതദേഹം ആലുവ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍. സംസ്‌കാരം പിന്നീട്.

ഭാര്യ: സുനിത. മക്കള്‍: അശ്വിന്‍, ആശ്വതി (അമേരിക്ക). മരുമകന്‍: ഹരി (അമേരിക്ക).

aluva kerala police