/kalakaumudi/media/post_banners/6515d375717f690dbf52bb30542aeafdf45a95b4db9903759655a666079d2073.jpg)
മുംബൈ: മഹാരാഷ്ട്രയിലെ നാഗ്പുരില്‍ ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തില്‍ ഒന്‍പത് പേര്‍ മരിച്ചു. നിരവധി പേര്‍ക്കു പരുക്കേറ്റു. പരുക്കേറ്റവരുടെ നില ഗുരുതരമാണ്.
രാവിലെ ഒന്‍പതരയോടെയായിരുന്നു ബജര്‍ഗോണിലുള്ള സോളര്‍ ഇന്‍ഡസ്ട്രീസ് ഇന്ത്യ ലിമിറ്റഡില്‍ സ്‌ഫോടനം ഉണ്ടായത്. പ്രതിരോധ വകുപ്പിന് ആവശ്യമായ സ്‌ഫോടക വസ്തുക്കള്‍ വിതരണം ചെയ്യുന്ന ദൗത്യം സോളര്‍ ഇന്‍ഡസ്ട്രീസ് ഇന്ത്യ ലിമിറ്റഡിനാണ്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.