/kalakaumudi/media/post_banners/fcfacfc65a2a04c4f219ddbec5495146b48030d2467c7f1bc9445697f72830c7.jpg)
തിരുവനന്തപുരം :അതിദരിദ്ര വിഭാഗത്തിൽപ്പെട്ട കുടുംബങ്ങളിലെ എല്ലാ വിദ്യാർഥികൾക്ക് സംസ്ഥാനത്തെ കെഎസ്ആർടിസി - പ്രൈവറ്റ് ബസുകളിൽ സൗജന്യയാത്ര അനുവദിച്ച് സർക്കാർ ഉത്തരവിറക്കി.
വിദ്യാഭ്യാസ ആവശ്യങ്ങക്ക് മാത്രമാണ് സൗജന്യയാത്ര. നിർദേശം നവംബർ ഒന്നു മുതൽ പ്രാബല്യത്തിൽവരും. ഓഗസ്റ്റ് 18ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗ അടിസ്ഥാനത്തിലാണ് ഉത്തരവിറക്കിയത്.
സംസ്ഥാനത്തെ അതിദരിദ്രരെ കണ്ടെത്താൻ പരിശോധന നടത്തിയിരുന്നു. 64,006 കുടുംബങ്ങളുണ്ടെന്നാണു കണ്ടെത്തിയത്. മൊത്തം അതിദാരിദ്ര്യത്തിന്റെ 13.4% മലപ്പുറത്തും 11.4% തിരുവനന്തപുരത്തുമാണ്. കുറവ് കോട്ടയത്താണ്.
ഭക്ഷണം, സുരക്ഷിതമായ വാസസ്ഥലം, അടിസ്ഥാനവരുമാനം, ആരോഗ്യസ്ഥിതി എന്നിവ പരിഗണിച്ചാണ് അതിദാരിദ്ര്യം നിർണയിച്ചത്. അഞ്ചു വർഷം കൊണ്ട് അതിദാരിദ്ര്യം ഇല്ലാതാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.