'ശബരിമലയില്‍ നിന്ന് മാല ഊരി തിരികെ പോയത് കപടഭക്തര്‍, ക്ഷേത്രത്തെ തകര്‍ക്കാന്‍ ശ്രമം'

ഭക്തർ പമ്പയിൽ മാലയൂരി തിരികെ പോകേണ്ട അവസ്ഥയുണ്ടായെന്ന എ.വിൻസെന്റിന്റെ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു ദേവസ്വം മന്ത്രി.

author-image
Greeshma Rakesh
New Update
'ശബരിമലയില്‍ നിന്ന് മാല ഊരി തിരികെ പോയത് കപടഭക്തര്‍, ക്ഷേത്രത്തെ തകര്‍ക്കാന്‍ ശ്രമം'

തിരുവനന്തപുരം: ശബരിമലയെ തകർക്കാൻ വ്യാജ പ്രചാരണം നടക്കുന്നുവെന്നും ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ നിയമസഭയിൽ. ശബരിമലയിൽ നിന്ന് മാല ഊരി തിരികെ പോയത് കപട ഭക്തരാണെന്നും, യഥാർഥ ഭക്തർ ആരും ശബരിമലയിൽ ദർശനം നടത്താതെ മാല ഊരിയോ തേങ്ങ ഉടച്ചോ തിരികെ പോയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.ഭക്തർ പമ്പയിൽ മാലയൂരി തിരികെ പോകേണ്ട അവസ്ഥയുണ്ടായെന്ന എ.വിൻസെന്റിന്റെ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു ദേവസ്വം മന്ത്രി.

സന്നിധാനത്ത് 80,000 ഭക്തർ വന്നാൽ ഒരു പ്രശ്നവുമില്ല. എന്നാൽ, ഒരു ദിവസം 1,25,000 ഭക്തന്മാർ വരികയാണ്. എങ്ങനെ ശ്രമിച്ചാലും 80,000 പേർക്കെ പതിനെട്ടാം പടി കയറാൻ സാധിക്കൂ. അതു കൊണ്ടാണ് തന്ത്രിയുമായി കൂടിയാലോചന നടത്തി ദർശന സമയം നീട്ടിയത്.

സന്നിധാനത്ത് കെട്ടുമായി വന്നതിന് ശേഷം തിരികെ പോകുന്ന രണ്ടോ മൂന്നോ പേരെ ഉപയോഗിച്ച് ‌വ്യാജ പ്രചാരണം കൊടുക്കുകയാണ്. പതിനായിരക്കണക്കിന് പേർ വരുന്നിടത്ത് രണ്ടോ മൂന്നോ പേർക്ക് അസൗകര്യമുണ്ടായത് ഒരു വലിയ പ്രശ്നമല്ല. ബോധപൂർവമായി പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമം നടന്നുവെന്നത് യാഥാർഥ്യമാണെന്നും ദേവസ്വം മന്ത്രി ചൂണ്ടിക്കാട്ടി.

ഇത്തവണത്തെ ശബരിമല തീർഥാടനം ദുരിതപൂർണമായിരുന്നു എന്നും നവകേരള സദസിൽ നിന്ന് ദേവസ്വം മന്ത്രിക്ക് നേരിട്ട് വന്ന് ഇടപെടേണ്ടി വന്നുവെന്നും എം. വിൻസെൻറ് സഭയിൽ ചൂണ്ടിക്കാട്ടി. ചരിത്രത്തിൽ ആദ്യമായി ഈ വർഷം ശബരിമലയിൽ പോകാൻ മാലയിട്ടവർ പന്തളം ക്ഷേത്രത്തിൽ വന്ന് മാല ഊരേണ്ട അവസ്ഥയും ഉണ്ടായി.

സന്നിധാനത്ത് പൊലീസ് അനാവശ്യ നിയന്ത്രണമാണ് ഏർപ്പെടുത്തിയത്. മകരവിളക്ക് ദിവസവും തലേദിവസവും വെർച്വർ ക്യൂ വഴിയുള്ള ദർശനം പരിമിതപ്പെടുത്തി. അടുത്ത ദിവസം വെർച്വർ ക്യൂ ദർശനം 70,000ഉം 80,000ഉം ആയി മാറി. പൊലീസ് ഉണ്ടാക്കിയ അനാവശ്യ നിയന്ത്രണങ്ങളാണ് ശബരിമലയിൽ ബുദ്ധമുട്ട് ഉണ്ടാക്കിയതെന്നും എം. വിൻസെൻറ് സഭയിൽ ചൂണ്ടിക്കാട്ടി.

Sabarimala k radhakrishnan kerala assembly M Vincent mandala makaravilakku season