/kalakaumudi/media/post_banners/b06ceb49787248a06bf86c4b8d27957a4f1bed0ecdd1909494768ccd2bcbf398.jpg)
കൊച്ചി: കോലഞ്ചേരിയില്‍ നാലംഗ കുടുംബത്തെ അയല്‍വാസി ആക്രമിച്ചു. ഹോണ്‍ മുഴക്കിയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്.
പീറ്റര്‍, ഭാര്യ സാലി, മകള്‍ റോഷ്‌നി, മരുമകന്‍ ബേസില്‍ എന്നിവരെയാണ് അയല്‍വാസി അനൂപ് വെട്ടിയത്. അനൂപിനെ പുത്തന്‍കുരിശ് പൊലീസ് കസ്റ്റഡിയിലെടുത്തു.
വൈകിട്ട് മൂന്നോടെയായിരുന്നു സംഭവം. ഗുരുതരമായി പരുക്കേറ്റ നാലുപേരും കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.