തൃശ്ശൂരിൽ മൂന്നംഗ കുടുംബത്തെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി

മകനെ കൊലപ്പെടുത്തിയശേഷം ദമ്പതിമാർ ജീവനൊടുക്കിയതായാണ് പ്രാഥമികനിഗമനം. ഒൻപതുവയസ്സുകാരനായ മകൻ അസുഖബാധിതനായിരുന്നു

author-image
Greeshma Rakesh
New Update
തൃശ്ശൂരിൽ മൂന്നംഗ കുടുംബത്തെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി

തൃശ്ശൂർ: മൂന്നംഗ കുടുംബത്തെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി.അടാട്ട് മാടശ്ശേരി വീട്ടിൽ സുമേഷ് (35), ഭാര്യ സംഗീത (33), മകൻ ഹരിൻ(9) എന്നിവരെയാണ് വ്യാഴാഴ്ച രാവിലെ മരിച്ചനിലയിൽ കണ്ടത്.സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരനാണ് സുമേഷ്. 

സുമേഷിനെയും ഭാര്യ  സംഗീതയെയും വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലും മകനെ മുറിയിലെ തറയിൽ മരിച്ചനിലയിലും കണ്ടെത്തുകയായിരുന്നു.മകനെ കൊലപ്പെടുത്തിയശേഷം ദമ്പതിമാർ ജീവനൊടുക്കിയതായാണ് പ്രാഥമികനിഗമനം. ഒൻപതുവയസ്സുകാരനായ മകൻ അസുഖബാധിതനായിരുന്നു. ഇതിന്റെ മനോവിഷമമാകാം ആത്മഹത്യയ്ക്ക് കാരണമെന്നാണ് ബന്ധുക്കൾ കരുതുന്നത്.

 

thrissur family death