/kalakaumudi/media/post_banners/9d24194867b0ce8e3eda0bbf9d60965844a29235260ef0dd955a1cdf4371e2e9.jpg)
കൊല്ലം: കൊല്ലത്ത് അച്ഛനെയും രണ്ട് മക്കളെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.കൊല്ലം പട്ടത്താനം ചെമ്പകശ്ശേരിയിൽ ജവഹർനഗറിൽ ജോസ് പ്രമോദ് ( 41 ) മകൻ ദേവനാരായണൻ (9) മകൾ ദേവനന്ദ (4) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മക്കളെ കൊന്നതിനു ശേഷം അച്ഛൻ ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
വെള്ളിയാഴ്ച രാവിലെയാണ് മരണവിവരം പുറത്തറിയുന്നത്.ബന്ധുക്കൾ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചിട്ടുണ്ട്. മക്കളുടെ മൃതദേഹം ഹാൻഡ് റെയിലിൽ നിന്നും താഴേക്ക് കെട്ടിത്തൂക്കിയ നിലയിലായിരുന്നു. കിടപ്പുമുറിയിലാണ് അച്ഛന്റെ മൃതദേഹം കണ്ടെത്തിയത്. കുട്ടികളുടെ അമ്മ ഡോക്ടറാണ്. തൊട്ടടുത്തുള്ള എസ്എൻ വി സദനത്തിൽ താമസിച്ച് പിജിക്ക് പഠിക്കുകയാണ് ഇവർ.
ജോസ് പ്രമോദും ഭാര്യയയും തമ്മിൽ കുടുംബവഴക്കുകൾ ഉണ്ടായിരുന്നു എന്നാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന പ്രാഥമിക വിവരം. ഇതാകാം കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്നാണ് പൊലീസിന്റെ നിഗമനം.
മക്കളെ കൊലപ്പെടുത്തി അച്ഛൻ ആത്മഹത്യ ചെയ്തതാകാമെന്ന നിഗമനത്തിൽ തന്നെയാണ് പൊലീസ്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മാത്രമേ മരണത്തെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമാകുകയുള്ളൂ എന്ന് പൊലീസ് വ്യക്തമാക്കി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
