മകള്‍ കിണറ്റില്‍ വീണതറിഞ്ഞ് പിതാവ് കുഴഞ്ഞ് വീണ് മരിച്ചു

മകള്‍ കിണറ്റില്‍ വീണതറിഞ്ഞ് കുഴഞ്ഞുവീണ് പിതാവ് മരിച്ചു. തോന്നല്ലൂര്‍ മത്തായിപ്പടി മൂത്തേടത്ത് വീട്ടില്‍ ഹംസയാണ് (54) മരിച്ചത്. ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം.

author-image
Web Desk
New Update
മകള്‍ കിണറ്റില്‍ വീണതറിഞ്ഞ് പിതാവ് കുഴഞ്ഞ് വീണ് മരിച്ചു

എരുമപ്പെട്ടി (തൃശൂര്‍): മകള്‍ കിണറ്റില്‍ വീണതറിഞ്ഞ് കുഴഞ്ഞുവീണ് പിതാവ് മരിച്ചു. തോന്നല്ലൂര്‍ മത്തായിപ്പടി മൂത്തേടത്ത് വീട്ടില്‍ ഹംസയാണ് (54) മരിച്ചത്. ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം.

15കാരിയായ മകളാണ് വീട്ടിലെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണത്. വിവരം അറിഞ്ഞ ഹൃദ്രോഗിയായ ഹംസ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കീണറ്റില്‍ വീണ മകള്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. അയല്‍വാസിയാണ് കിണറ്റിലിറങ്ങി കുട്ടിയെ സാഹസികമായി രക്ഷപ്പെടുത്തിയത്. ഹംസയുടെ ഭാര്യ ഫാത്തിമ. മക്കള്‍: ആഷിഖ്, ഹിബ. മരുമകള്‍: ജാസ്മി.

kerala thrissur kerala news