ഭാര്യ വീട്ടിലില്ലാത്ത സമയത്ത് മക്കള്‍ക്ക് വിഷം നല്‍കി പിതാവ്; 3 പേര്‍ മരിച്ചു, ഒരാളുടെ നില ഗുരുതരം

ഹരിയാനയില്‍ റോഹ്തക് ജില്ലയില്‍ പിതാവ് സ്വന്തം മക്കള്‍ക്ക് ഭക്ഷണത്തില്‍ വിഷം കൊടുത്ത് കൊലപ്പെടുത്തി. കാബൂള്‍പൂര്‍ ഗ്രാമത്തില്‍ താമസിക്കുന്ന ആശാരിപ്പണിക്കാരനായ സുനില്‍ കുമാര്‍ ആണ് തന്റെ 4 മക്കള്‍ക്ക് ഭക്ഷണത്തില്‍ വിഷം ചേര്‍ത്ത് നല്‍കിയത്.

author-image
Priya
New Update
ഭാര്യ വീട്ടിലില്ലാത്ത സമയത്ത് മക്കള്‍ക്ക് വിഷം നല്‍കി പിതാവ്; 3 പേര്‍ മരിച്ചു, ഒരാളുടെ നില ഗുരുതരം

 

ചണ്ഡീഗഢ്: ഹരിയാനയില്‍ റോഹ്തക് ജില്ലയില്‍ പിതാവ് സ്വന്തം മക്കള്‍ക്ക് ഭക്ഷണത്തില്‍ വിഷം കൊടുത്ത് കൊലപ്പെടുത്തി. കാബൂള്‍പൂര്‍ ഗ്രാമത്തില്‍ താമസിക്കുന്ന ആശാരിപ്പണിക്കാരനായ സുനില്‍ കുമാര്‍ ആണ് തന്റെ 4 മക്കള്‍ക്ക് ഭക്ഷണത്തില്‍ വിഷം ചേര്‍ത്ത് നല്‍കിയത്.

വിഷം ഉള്ളില്‍ ചെന്ന് ഗുരുതരാവസ്ഥയിലായ മൂന്ന് കുട്ടികളും മരിച്ചു. ഒരാളുടെ നില ഗുരുതരമാണ്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. ഭാര്യ വീട്ടിലില്ലാത്ത സമയത്താണ് സുനില്‍ കുമാര്‍ നാല് മക്കള്‍ക്കും വിഷം നല്‍കിയെന്ന് പോലീസ് പറഞ്ഞു.

സംഭവത്തില്‍ 10, 7 വയസ്സുള്ള രണ്ട് സഹോദരിമാരും ഒരു വയസ്സുള്ള സഹോദരനുമാണ് ചികിത്സയിലിരിക്കെ മരിച്ചത്. എട്ട് വയസ്സുകാരിയായ മകള്‍ റോഹ്തക്കിലെ പിജിഐഎംഎസില്‍ ഐസിയുവിലാണെന്ന് പൊലീസ് പറഞ്ഞു.

മരപ്പണിക്കാരനായ കുമാര്‍ എന്തിനാണ് മക്കള്‍ക്ക് വിഷം കൊടുത്തതെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. പ്രതി ഒളിവിലാണെന്നും ഭാര്യ നല്‍കിയ പരാതിയില്‍ ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

Crime haryana