വിഖ്യാത സംവിധായകന്‍ കുമാര്‍ സാഹ്നി വിടപറഞ്ഞു; തിരശ്ശീല വീണത് ആറു പതിറ്റാണ്ടു നീണ്ട ചലച്ചിത്ര ജീവിതത്തിന്

പ്രമുഖ സംവിധായകനും തിരക്കഥാകൃത്തുമായ കുമാര്‍ സാഹ്നി അന്തരിച്ചു. 83 വയസായിരുന്നു. മായ ദര്‍പ്പണ്‍, തരംഗ് (1984), ഖയാല്‍ ഗാഥ, കസ്ബ എന്നിവയാണ് ശ്രദ്ധേയമായ ചിത്രങ്ങള്‍.

author-image
Web Desk
New Update
വിഖ്യാത സംവിധായകന്‍ കുമാര്‍ സാഹ്നി വിടപറഞ്ഞു; തിരശ്ശീല വീണത് ആറു പതിറ്റാണ്ടു നീണ്ട ചലച്ചിത്ര ജീവിതത്തിന്

ന്യൂഡല്‍ഹി: പ്രമുഖ സംവിധായകനും തിരക്കഥാകൃത്തുമായ കുമാര്‍ സാഹ്നി അന്തരിച്ചു. 83 വയസായിരുന്നു. മായ ദര്‍പ്പണ്‍, തരംഗ് (1984), ഖയാല്‍ ഗാഥ, കസ്ബ എന്നിവയാണ് ശ്രദ്ധേയമായ ചിത്രങ്ങള്‍.

മായ ദര്‍പ്പണ്‍ എന്ന ചിത്രത്തിലൂടെയാണ് ആറ് പതിറ്റാണ്ട് നീണ്ടു നിന്ന ചലച്ചിത്ര ജീവിതത്തിന്റെ തുടക്കം. 12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് രണ്ടാമത്തെ ചിത്രം തരംഗ് പുറത്തുവന്നത്. തരംഗിന് ദേശീയ പുരസ്‌കാരവും ലഭിച്ചു.

എഴുത്തുകാരന്‍ എന്ന നിലയിലും ശ്രദ്ധേയനായിരുന്നു. ദ ഷോക്ക് ഓഫ് ഡിസയര്‍ ആന്‍ഡ് അദര്‍ എസെയ്സ് പ്രശസ്തമായ കൃതിയാണ്.

1940 ഡിസംബര്‍ ഏഴിന് അവിഭക്ത ഇന്ത്യയിലെ സിന്ദിലാണ് ജനനം. വിഭജനത്തിന് ശേഷം മുംബൈയിലേക്ക് താമസം മാറ്റി. ബോംബെ സര്‍വകലാശാലയില്‍ നിന്ന് പോളിട്ടിക്കല്‍ സയന്‍സിലും ചരിത്രത്തിലും ബിരുദം നേടി. തുടര്‍ന്നാണ് വിഖ്യാത സംവിധായകന്‍ റിത്വിക്ക് ഘട്ടക്കിനെ പരിചയപ്പെട്ടത്. പിന്നീട് റിത്വിക്കിന്റെ ശിഷ്യനായി.

movie Kumar Shahani film maker