/kalakaumudi/media/post_banners/2aa6cc7441b969ddc50428ad30f09556b3421942a2242ca0e51b85998001d340.jpg)
കണ്ണൂർ: സംസ്ഥാനത്ത് വീണ്ടും കർഷക ആത്മഹത്യ. കണ്ണൂർ ആലക്കോട് പാത്തൻപാറ സ്വദേശി ജോസ് ഇടപ്പാറക്കലിനെയാണ് (63) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കൃഷി നശിച്ചതോടെ വൻ സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായി കുടുംബം പറയുന്നു.
ഞായറാഴ്ച ഉച്ചയോടെയാണ് വീടിനു സമീപത്തെ പറമ്പിൽ ജോസിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ ആരംഭിച്ചു.
കുടുംബാംഗങ്ങളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. മൃതദേഹം പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റിയിട്ടുണ്ട്.
ഭൂമി പാട്ടത്തിനെടുത്താണ് ജോസ് കൃഷി ചെയ്തിരുന്നത്. രണ്ടായിരത്തി അഞ്ഞൂറോളം വരുന്ന വാഴ കൃഷി പൂർണമായും നശിച്ചു.
ഇത് വൻ സാമ്പത്തിക നഷ്ടമാണ് ജോസിന് ഉണ്ടാക്കിയത്. പ്രദേശത്തെ ഒരു സ്വയം സഹായ സംഘത്തിൽ നിന്നും ജോസ് വായ്പയ്ക്ക് അപേക്ഷിച്ചിരുന്നു. ഇന്ന് ലോൺ ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ അത് ഉണ്ടായില്ല. ഇതുമൂലം മാനസികമായി ഏറെ വിഷമം നേരിട്ടതായും കുടുംബം പൊലീസിനോട് പറഞ്ഞു.