ശക്തമായ മഴയിൽ തലസ്ഥാനത്ത് വെള്ളക്കെട്ട് ; രക്ഷപ്രേവർത്തനത്തിൽ സജീവമായി അഗ്നിരക്ഷാ സേന

രാത്രി 11.30 മുതൽ ന​ഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ അഗ്നിരക്ഷാ സേന രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു ഇതിനകം 30-ലധികം രക്ഷാപ്രവർത്തനങ്ങൾ നടത്തിയതായാണ് വിവരം

author-image
Greeshma Rakesh
New Update
ശക്തമായ മഴയിൽ തലസ്ഥാനത്ത് വെള്ളക്കെട്ട് ; രക്ഷപ്രേവർത്തനത്തിൽ സജീവമായി അഗ്നിരക്ഷാ സേന

തിരുവനന്തപുരം: ബുധനാഴ്ച മുതൽ തുടർച്ചയായി പെയ്യുന്ന ശക്തമായ മഴയിൽ തലസ്ഥാനത്ത് പല പ്രദേശങ്ങളിലും വെള്ളക്കെട്ട്. ഇതിനു പിന്നാലെ താഴ്ന്ന പ്രദേശങ്ങളിലെ രക്ഷപ്രേവർത്തനത്തിൽ സജീവമായി തിരുവനന്തപുരം അഗ്നിരക്ഷാ സേന.

അർദ്ധരാത്രിയിൽ വീടുകളിൽ വെള്ളം കയറുവാൻ തുടങ്ങിയതോടെയാണ് അഗ്നിരക്ഷാ സേന രക്ഷാപ്രവർത്തനവുമായി സജീവമായത്. തിരുവനന്തപുരം നിലയത്തിലെ 7 യൂണിറ്റ് നേതൃത്വത്തിലാണ് രക്ഷപ്രേവർത്തനം നടക്കുന്നത്.

രാത്രി 11.30 മുതൽ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ അഗ്നിരക്ഷാ സേന രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു ഇതിനകം 30-ലധികം രക്ഷാപ്രവർത്തനങ്ങൾ നടത്തിയതായാണ് വിവരം .ഇപ്പോഴും പല പ്രദേശങ്ങളിലും രക്ഷാപ്രവർത്തനം തുടരുകയാണ്. നിലവിൽ വീടുകളിൽ വെള്ളം കയറി അകപ്പെട്ടുപോയവരെ രക്ഷപ്പെടുത്തി സുരക്ഷിത സ്ഥലങ്ങളിലേയ്ക്ക് മാറ്റുകയാണ്.

പരോട്ടുകോണം, മുട്ടട, പാറ്റൂർ, പൊങ്ങുംമൂട്, ഉള്ളൂർ, കുന്നുകുഴി, ശ്രീകാര്യം, തേക്കുമൂട്, കാരചിറ, അമ്പലമുക്ക്, പ്ലാമൂട്, മുതലായ ഭാഗങ്ങളിലാണ് കൂടുതലായി വെള്ളം കയറിയത്. വെള്ളം കയറിയ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് രക്ഷപ്രേവർത്തനം നടന്നുവരികയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

heavy rain kerala Thiruvananthapuram fire and rescue