/kalakaumudi/media/post_banners/f6e5107c7816eee575a9a842e6a4645db43256419243fe732c34dcc7d14a4815.jpg)
അയോധ്യ: പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത അയോധ്യയിലെ മഹര്‍ഷി വാത്മീകി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ആദ്യ വിമാനം പറന്നുയര്‍ന്നു. ഉദ്ഘാടനം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകമാണ് ഡല്‍ഹിയില്‍നിന്നും ഇന്‍ഡിഗോ വിമാനം യാത്രക്കാരുമായി പുറപ്പെട്ടത്. വിമാനം പറന്നുയരുന്നതിനുമുമ്പ് യാത്രക്കാരും ജീവനക്കാരും കേക്ക് മുറിച്ച് സന്തോഷം പങ്കിട്ടു. കാവി കൊടികളുമായാണ് യാത്രികാര്‍ വിമാനത്തില്‍ കയറിയത്.
ടേക്ക് ഓഫിനുമുമ്പ് ക്യാപ്റ്റന്റെ പ്രത്യേക അനൗണ്‍സ്മെന്റും വിമാനത്തിലുണ്ടായിരുന്നു. ഇത്രയും പ്രധാനപ്പെട്ടൊരു സര്‍വ്വീസ് ഇന്‍ഡിഗോ തനിയ്ക്ക് കൈമാറിയതില്‍ അഭിമാനമുണ്ടെന്ന് ക്യാപ്റ്റന്‍ അഷ്തോഷ് ഷേഖര്‍ യാത്രക്കാരോട് പറഞ്ഞു. ഇന്‍ഡിഗോയ്ക്കും തനിയ്ക്കും ഒരുപോലെ സന്തോഷം നല്‍കുന്ന നിമിഷമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. ജയ് ശ്രീറാം എന്നുപറഞ്ഞാണ് ക്യാപ്റ്റന്‍ തന്റെ സംസാരം അവസാനിപ്പിച്ചത്.
ശനിയാഴ്ച രാവിലെയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി അയോധ്യയിലെ മഹര്‍ഷി വാത്മീകി അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനം ചെയ്തത്.