/kalakaumudi/media/post_banners/1822a28d352f5316b5194b8f2d4cf3d659c5afb2a5c8ec3f800e8d912d6e0054.jpg)
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പല്‍ എത്തി. ചൈനീസ് കപ്പലായ ഷെന്‍ ഹുവ 15 നെ വാട്ടര്‍ സല്യൂട്ടോടെ സ്വീകരിച്ചു. ഒന്നരമാസം യാത്ര ചെയ്താണ് കപ്പല്‍ വിഴിഞ്ഞത്ത് എത്തിയത്. ഞായറാഴ്ചയാണ് വിഴിഞ്ഞം തുറമുഖത്തിന്റെ ഔപചാരിക ഉദ്ഘാടനം.
ക്രെയിന്‍ നിര്‍മാതാക്കളായ ഷാന്‍ഗായ് പിഎംസിയുടെ കപ്പലാണ് വിഴിഞ്ഞത്ത് എത്തിയത്. ലോകത്തെ ഏറ്റവും മികച്ച ക്രെയിന്‍ നിര്‍മാതാക്കളാണ് ഷാന്‍ഗായി പിഎംസി.
വിഴിഞ്ഞം തുറമുഖത്തിനു വേണ്ട ക്രെയിനുകളാണ് കപ്പലില്‍. കപ്പലില്‍ നിന്ന് യാര്‍ഡിലേക്ക് കണ്ടെയ്നറുകള്‍ എടുത്തുവയ്ക്കുന്നതിനുള്ള ഷിപ്പ് ടു ക്രെയ്ന്‍, തുറമുഖത്തിലെ കണ്ടെയ്നര്‍ നീക്കത്തിന് വേണ്ടിയുള്ള യാര്‍ഡ് ക്രെയ്നുകള്‍ എന്നിവയാണ് കപ്പലിലുള്ളത്.