കൊച്ചി മുനമ്പത്ത് മത്സ്യബോട്ടുകള്‍ കൂട്ടിയിടിച്ച് അപകടം; ഒരാള്‍ മരിച്ചു

സില്‍വര്‍സ്റ്റാര്‍ എന്ന ചെറു വള്ളത്തിൽ നൂറിന്‍മോള്‍ എന്ന മറ്റൊരു ബോട്ട് വന്ന് ഇടിക്കുകയായിരുന്നു. സില്‍വര്‍സ്റ്റാര്‍ ബോട്ട് രണ്ടായി പിളർന്നതോടെ വള്ളത്തിലുണ്ടായിരുന്ന 8 പേരും കടലിൽ വീണു.

author-image
Greeshma Rakesh
New Update
കൊച്ചി മുനമ്പത്ത് മത്സ്യബോട്ടുകള്‍ കൂട്ടിയിടിച്ച് അപകടം; ഒരാള്‍ മരിച്ചു

കൊച്ചി: കൊച്ചി മുനമ്പത്ത് ബോട്ടുകള്‍ തമ്മിൽ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. കൊല്ലം പള്ളിത്തോട്ടം സ്വദേശി ജോസ് ആന്റണി (60) ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ 3 മണിയോടെയാണ് അപകടമുണ്ടായത്. മുനമ്പം തീരത്തു നിന്നും ഏകദേശം 28 നോട്ടിക്കല്‍ മൈല്‍ അകലെ വെച്ചായിരുന്നു അപകടം ഉണ്ടായത്.

സില്‍വര്‍സ്റ്റാര്‍ എന്ന ചെറു വള്ളത്തിൽ നൂറിന്‍മോള്‍ എന്ന മറ്റൊരു ബോട്ട് വന്ന് ഇടിക്കുകയായിരുന്നു. സില്‍വര്‍സ്റ്റാര്‍ ബോട്ട് രണ്ടായി പിളർന്നതോടെ വള്ളത്തിലുണ്ടായിരുന്ന 8 പേരും കടലിൽ വീണു.

തുടർന്ന് ബോട്ടിലുണ്ടായിരുന്ന ജോസ് ആന്റണി മരിച്ചു. മറ്റുള്ളവരെ നൂറിന്‍മോള്‍ ബോട്ടിൽ ഉണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി. മരിച്ച ജോസിന്റെ മൃതദേഹം പറവൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

kerala kochi boat accident death fishing boat fisherman boats collided