/kalakaumudi/media/post_banners/b96729dfb08e0a61ccb9631eb9fd4c3e2baf4f1a7e5e3d853f480fe6420f5009.jpg)
ചെന്നൈ: തെക്കന്‍ തമിഴ്‌നാട്ടില്‍ പ്രളയഭീതി തുടരുന്നു. ഇന്ന് ഉച്ചവരെ തിരുനെല്‍വേലി, തൂത്തുക്കുടി, കന്യാകുമാരി, തെങ്കാശി ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തേനി, വിരുദുനഗര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
തൂത്തുക്കുടി, തിരുനെല്‍വേലി ജില്ലകളില്‍ ഇന്ന് പൊതു അവധിയാണ്. കന്യാകുമാരിയില്‍ സ്‌കൂളുകള്‍ക്ക് മാത്രമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം കേരളത്തില്‍ ഇടത്തരം മഴ തുടരാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
തെക്കന്‍ കേരളത്തിലെ മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. കേരള ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.