/kalakaumudi/media/post_banners/c192e5b262aaa783ba0be3244729e9c5832ad83bd6cea13db4beaf7a673e9efd.jpg)
പത്തനംതിട്ട: ബർഗർ കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയെന്ന് പരാതി. പത്തനംതിട്ട ഇലവുംതിട്ട ദീപ ബേക്കറിയിൽ നിന്ന് ബർഗർ ഖഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധ ഏറ്റത്.
ഇവിടെ നിന്ന് ഭക്ഷണം കഴിച്ച പതിനഞ്ചോളം പേർ ദേഹാസ്വസ്ഥ്യം കാരണം വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്, ഇവർ ഷവർമ കൂടി കഴിച്ചിട്ടുണ്ടോ എന്നും ആരോഗ്യ വകുപ്പ് പരിശോധിച്ച് വരികയാണ്.
ഇവർക്ക് കാര്യമായ ആരോഗ്യപ്രശ്നങ്ങളുണ്ടെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാകുന്നത്. ഇവിടെ നിന്ന് ഭക്ഷണം കഴിച്ചവർക്കുണ്ടായ ദേഹാസ്വാസ്ഥ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഭക്ഷ്യവിഷബാധയാണെന്നുള്ള നിഗമനത്തിൽ ആരോഗ്യവകുപ്പ് എത്തിയത്. കൂടുതൽ പരിശോധനയിൽ മാത്രമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ.