ആര്‍ടിഒയ്ക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവം; കാക്കനാട്ടെ ഹോട്ടല്‍ അടപ്പിച്ചു

ആര്‍ടിഒയ്ക്ക് ഭക്ഷ്യ വിഷബാധയേറ്റ സംഭവത്തില്‍ കാക്കനാട്ടെ ഹോട്ടല്‍ ആര്യാസ് അടപ്പിച്ച് തൃക്കാക്കര നഗരസഭ ആരോഗ്യവിഭാഗം. ഹോട്ടലിന് 50,000 രൂപ പിഴയും ചുമത്തി.

author-image
Web Desk
New Update
ആര്‍ടിഒയ്ക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവം; കാക്കനാട്ടെ ഹോട്ടല്‍ അടപ്പിച്ചു

കൊച്ചി: ആര്‍ടിഒയ്ക്ക് ഭക്ഷ്യ വിഷബാധയേറ്റ സംഭവത്തില്‍ കാക്കനാട്ടെ ഹോട്ടല്‍ ആര്യാസ് അടപ്പിച്ച് തൃക്കാക്കര നഗരസഭ ആരോഗ്യവിഭാഗം. ഹോട്ടലിന് 50,000 രൂപ പിഴയും ചുമത്തി.

തിങ്കളാഴ്ച കാക്കനാട്ടെ ആര്യാസ് ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച ജി അനന്തകൃഷ്ണനാണ് ഭക്ഷ്യ വിഷബാധയേറ്റത്. രാവിലെ മകനോടൊപ്പമാണ് ഭക്ഷണം കഴിച്ചത്. ഹോട്ടലില്‍ നിന്ന് നെയ്‌റോസ്റ്റും ചട്ണിയുമാണ് കഴിച്ചത്.

ഭക്ഷണം കഴിച്ചതിന് പിന്നാലെ ആരോഗ്യ പ്രശ്‌നങ്ങള്‍ തുടങ്ങുകയായിരുന്നു. രണ്ട് ദിവസമായിട്ടും ആരോഗ്യപ്രശ്‌നങ്ങള്‍ തുടര്‍ന്നു. തുടര്‍ന്ന് അവശനിലയിലായ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ചട്ണിയില്‍ നിന്നാണ് ഭക്ഷ്യ വിഷബാധ ഉണ്ടായതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. മകന്‍ ചട്ണി അധികം കഴിച്ചില്ല. അതിനാല്‍, ഭക്ഷ്യവിഷബാധ ഗുരുതരമായില്ല.

നഗരസഭയുടെ ആരോഗ്യ വിഭാഗം ശനിയാഴ്ച ഹോട്ടലില്‍ പരിശോധന നടത്തിയിരുന്നു. ഭക്ഷണത്തിന്റെ സാമ്പിളുകളും ശേഖരിച്ചു.

Health food poisoning kochi