'മിഷൻ ബേലൂർ മഖ്ന'; വെല്ലുവിളികൾക്കിടയിലും കാട്ടാനയെ പിടികൂടാൻ വനംവകുപ്പ്, നടപടികള്‍ ആരംഭിച്ചു

By Greeshma Rakesh.12 02 2024

imran-azhar

 


മാനന്തവാടി: കാട്ടാന ബേലൂര്‍ മഖ്‌നയെ പിടിക്കാനുള്ള നടപടികള്‍ ആരംഭിച്ച് വനംവകുപ്പ്.ആനയിൽ ഘടിപ്പിച്ചിരിക്കുന്ന റേഡിയോ കോളറില്‍ നിന്നുള്ള സിഗ്‌നല്‍ അനുസരിച്ചാകും ദൗത്യ സംഘം നീങ്ങുക.ആന ഏതു ഭാഗത്തു തമ്പടിക്കുന്നു എന്ന് നോക്കി ആദ്യം ട്രാക്കിങ് വിദഗ്ധര്‍ ഇറങ്ങും. കൃത്യം സ്ഥലം കിട്ടിയാല്‍ വെറ്റിനറി സംഘം മയക്കുവെടി വയ്ക്കാന്‍ നീങ്ങും.

 

 

ആന അതിവേഗത്തില്‍ നീങ്ങുന്നത് ദൗത്യത്തിനു വെല്ലുവിളിയാണ്.
രാവിലെ തന്നെ മോഴയെ ട്രാക് ചെയ്യാനായാല്‍ എളുപ്പം നടപടികള്‍ പൂര്‍ത്തിയാക്കാനാകും എന്നാണ് പ്രതീക്ഷ. മണ്ണാര്‍ക്കാട്, നിലംബൂര്‍ ആര്‍ആര്‍ടികള്‍ കൂടി ദൗത്യത്തിന്റെ ഭാഗമാകുമെന്ന് അധികൃതര്‍ അറിയിച്ചു.നിലവിൽ സ്ഥലത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

 

 

ഞായറാഴ്ച രാവിലെ മുതല്‍ വനംവകുപ്പ് ആനയെ പിടിക്കാൻ ശ്രമങ്ങൾ ആരംഭിച്ചെങ്കിലും മയക്കുവെടി ശ്രമം ഫലിച്ചില്ല. രാത്രി വൈകിയതോടെ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. അതേസമയം, ആളെക്കൊല്ലി മോഴയുടെ സാന്നിധ്യം ഉള്ളതിനാല്‍ തിരുനെല്ലി ഗ്രാമ പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപങ്ങള്‍ക്കും ജില്ലാ കളക്ടര്‍ അവധി നല്‍കി.

 

 

മാനന്തവാടി നഗരസഭയിലെ കുറുക്കന്‍ മൂല, കുറുവ, കാടംകൊല്ലി, പയ്യമ്പള്ളി ഡിവിഷനുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയുണ്ട്. ജനങ്ങള്‍ അനാവശ്യമായി പുറത്തു ഇറങ്ങരുതെന്നും കളക്ടര്‍ നിർദേശം നൽകിയിട്ടുണ്ട്.OTHER SECTIONS