മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ എം എസ് ഗില്‍ അന്തരിച്ചു

മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറും മുന്‍ കേന്ദ്രമന്ത്രിയുമായ എം.എസ്.ഗില്‍ (86) അന്തരിച്ചു. ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

author-image
Web Desk
New Update
മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ എം എസ് ഗില്‍ അന്തരിച്ചു

ന്യൂഡല്‍ഹി: മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറും മുന്‍ കേന്ദ്രമന്ത്രിയുമായ എം.എസ്.ഗില്‍ (86) അന്തരിച്ചു. ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

1996 ഡിസംബര്‍ മുതര്‍ 2001 ജൂണ്‍ വരെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായിരുന്നു. വിരമിച്ച ശേഷം കോണ്‍ഗ്രസില്‍ ചേര്‍ന്ന എം എസ് ഗില്‍ കോണ്‍ഗ്രസ് അംഗമായി രാജ്യസഭയില്‍ എത്തി. 2004 മുതല്‍ 2016 വരെ രാജ്യസഭാംഗമായിരുന്നു.

2008ല്‍ യുപിഎ സര്‍ക്കാരില്‍ കേന്ദ്ര യുവജനകാര്യ, കായിക, സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രിയായി.

2000ല്‍ രാജ്യം പത്മവിഭൂഷണ്‍ നല്‍കി ആദരിച്ചു. ഭാര്യയും മൂന്ന് പെണ്‍മക്കളുമുണ്ട്.

സംസ്‌കാരം തിങ്കളാഴ്ച വൈകിട്ട് 3ന് ലോധി റോഡ് ശ്മശാനത്തില്‍. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരിന്ദര്‍ സിങ് എന്നിവര്‍ അനുശോചിച്ചു.

india congress party m s gill election commissioner