/kalakaumudi/media/post_banners/bfde88b18391d2cdc7c585204737635b765991e4fc5f43460d13e4be17222dc0.jpg)
കോഴിക്കോട്: മുന്‍ സംസ്ഥാന കൃഷി വകുപ്പ് മന്ത്രി പി.സിറിയക് ജോണ്‍ (90) അന്തരിച്ചു. കല്‍പ്പറ്റ നിയമസഭാ മണ്ഡലത്തില്‍ നിന്നാണ് കോണ്‍ഗ്രസ് (ആര്‍) പ്രതിനിധിയായി നാലാം കേരള നിയമസഭയില്‍ സിറിയക് ജോണ്‍ എത്തിയത്. തിരുവമ്പാടിയില്‍ നിന്ന് കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് അഞ്ച്, ആറ്, ഏഴ് നിയമസഭകളിലും അംഗമായി.
1982-83 കാലഘട്ടത്തില്‍ കരുണാകരന്‍ മന്ത്രിസഭയില്‍ കൃഷിവകുപ്പ് മന്തിയായിരുന്നു. താമരശേരി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, കേരള സംസ്ഥാന മാര്‍ക്കറ്റിങ് സഹകരണ ഫെഡറേഷന്‍ പ്രസിഡന്റ്, ഇന്ത്യന്‍ റബര്‍ ബോര്‍ഡ് അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.
കെപിസിസി, കെപിസിസി എക്‌സിക്യൂട്ടീവ് അംഗം കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ്, എന്‍സിപി സംസ്ഥാന പ്രസിഡന്റ് എന്നീ പദവികളും വഹിച്ചിരുന്നു.