കൊച്ചിയിൽ പൊലീസ് എന്ന വ്യാജേന ഹോസ്റ്റലിൽ അതിക്രമിച്ചു കയറി കവർച്ച; നിയമവിദ്യാർഥിനി ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ

കവര്‍ച്ചയ്ക്ക് പിന്നാലെ രക്ഷപ്പെട്ട പ്രതികളെ പൊലീസ് സംഘം തൃശൂർ ഇരിങ്ങാലക്കുട ടൗണിൽ നിന്ന് വാഹനത്തെ പിന്തുടർന്നു പിടികൂടുകയായിരുന്നു.

author-image
Greeshma Rakesh
New Update
കൊച്ചിയിൽ പൊലീസ് എന്ന വ്യാജേന ഹോസ്റ്റലിൽ അതിക്രമിച്ചു കയറി കവർച്ച; നിയമവിദ്യാർഥിനി ഉൾപ്പെടെ നാലുപേർ  അറസ്റ്റിൽ

കൊച്ചി: പൊലീസ് സ്ക്വാഡ് എന്ന വ്യാജേന കൊച്ചിയിലെ ഹോസ്റ്റലില്‍ അതിക്രമിച്ച് കയറി കവര്‍ച്ച നടത്തിയ നാലംഗ സംഘം അറസ്റ്റിൽ. നിയമവിദ്യാര്‍ഥിനിയും സുഹൃത്തുക്കളുമാണ് പിടിയിലായത്.

എറണാകുളം പോണേക്കര സ്വദേശി സെജിൻ പയസ് (21), ചേർത്തല പാണാവള്ളി തൃച്ചാറ്റുകുളം കയിസ് മജീദ് (35), ഇടുക്കി രാജാക്കാട് ആനപ്പാറ സ്വദേശി ജയ്സൺ ഫ്രാൻസിസ്(39), ആലുവ തൈക്കാട്ടുകര ഡിഡി ഗ്ലോബൽ മനു മധു (30) എന്നിവരാണ് അറസ്റ്റിലായത്.

കവര്‍ച്ചയ്ക്ക് പിന്നാലെ രക്ഷപ്പെട്ട പ്രതികളെ പൊലീസ് സംഘം തൃശൂർ ഇരിങ്ങാലക്കുട ടൗണിൽ നിന്ന് വാഹനത്തെ പിന്തുടർന്നു പിടികൂടുകയായിരുന്നു.

കഴിഞ്ഞ മാസം 15ന് രാത്രി 12 നായിരുന്നു സംഭവം. എറണാകുളം ടൗൺ സൗത്ത് പൊലീസ് സ്റ്റേഷൻ പരിധിയിലെ മുല്ലയ്ക്കൽ റോഡിലെ ഹോസ്റ്റലിൽ മാരകായുധങ്ങളുമായി അതിക്രമിച്ചു കയറി വധഭീഷണി മുഴക്കി 5 മൊബൈൽ ഫോണുകളും സ്വർണമാല, മോതിരം തുടങ്ങിയവയും കവർന്നതായാണ് കേസ്.

kochi kerala police Arrest Robbery hostel robbery law student