കളിത്തോക്കുമായി ട്രെയിനിൽ; പരിഭ്രാന്തരായി യാത്രക്കാർ, തമിഴ്നാട്ടിൽ നാലു മലയാളികൾ അറസ്റ്റിൽ

ട്രെയിനിൽ കയറിയ യുവാക്കൾ ഇവരുടെ കൈവശമുണ്ടായിരുന്ന കളിത്തോക്കെടുത്ത് ഇതിൽ ബുള്ളറ്റ് നിറയ്ക്കുന്നതു പോലെ കാണിച്ചു. ഇതു കണ്ടതോടെ ട്രെയിനിലെ യാത്രക്കാർ പരിഭ്രാന്തരാകുകയും റെയിൽവേ കൺട്രോൾ റൂമിൽ വിവരം അറിയിക്കുകയും ചെയ്തു.

author-image
Greeshma Rakesh
New Update
കളിത്തോക്കുമായി ട്രെയിനിൽ; പരിഭ്രാന്തരായി യാത്രക്കാർ, തമിഴ്നാട്ടിൽ നാലു മലയാളികൾ അറസ്റ്റിൽ

ചെന്നൈ: കളിത്തോക്കുമായി ട്രെയിനിൽ കയറി യാത്രക്കാരെ ഭീഷണിപ്പെടുത്തിയ നാലു മലയാളി യുവാക്കൾ അറസ്റ്റിൽ. പാലക്കാട്– തിരുച്ചെണ്ടൂർ പാസഞ്ചർ ട്രെയിനിലാണ് സംഭവം. മലപ്പുറം സ്വദേശി അമീൻ ഷെരീഫ് (19), കണ്ണൂർ സ്വദേശി അബ്ദുൽ റസീക് (24), പാലക്കാട്‌ സ്വദേശി ജപൽ ഷാ (18), കാസർകോട് സ്വദേശി മുഹമ്മദ്‌ (20) എന്നിവരാണ് തമിഴ്നാട്ടിൽ അറസ്റ്റിലായത്.

ബുധനാഴ്ച ഉച്ചയോടെ കൊടൈക്കനാൽ റോഡ് റെയിൽവേ സ്റ്റേഷനിൽ വച്ചാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. ട്രെയിനിൽ കയറിയ
യുവാക്കൾ ഇവരുടെ കൈവശമുണ്ടായിരുന്ന കളിത്തോക്കെടുത്ത് ഇതിൽ ബുള്ളറ്റ് നിറയ്ക്കുന്നതു പോലെ കാണിച്ചു. ഇതു കണ്ടതോടെ ട്രെയിനിലെ യാത്രക്കാർ പരിഭ്രാന്തരാകുകയും റെയിൽവേ കൺട്രോൾ റൂമിൽ വിവരം അറിയിക്കുകയും ചെയ്തു.

പിന്നീട് ട്രെയിൻ കൊടൈക്കനാൽ റോഡ് റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ ഇരുപതോളം വരുന്ന ആർപിഎഫ് സംഘം ട്രെയിൻ വളഞ്ഞു. ഇതോടെ യുവാക്കൾ പുറത്തിറങ്ങി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് പിടികൂടി. ഇവരെ റെയിൽവേ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.

kerala Arrest Tamil Nadu train Four Malayali youths Toy Gun