മകന്റെ കുടുംബത്തെ പെട്രോള്‍ ഒഴിച്ചു തീ കൊളുത്തിയ സംഭവം; നാലാമത്തെയാളും മരിച്ചു

തൃശൂരില്‍ കുടുംബവഴക്കിനെ തുടര്‍ന്ന് പിതാവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തിയ സംഭവത്തില്‍ നാലാമത്തെയാളും മരിച്ചു.പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മരുമകള്‍ ലിജി (35) ആണ് മരിച്ചത്.

author-image
Web Desk
New Update
മകന്റെ കുടുംബത്തെ പെട്രോള്‍ ഒഴിച്ചു തീ കൊളുത്തിയ സംഭവം; നാലാമത്തെയാളും മരിച്ചു

തൃശൂര്‍: തൃശൂരില്‍ കുടുംബവഴക്കിനെ തുടര്‍ന്ന് പിതാവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തിയ സംഭവത്തില്‍ നാലാമത്തെയാളും മരിച്ചു.പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ജോണ്‍സന്റെ മരുമകള്‍ ലിജി (35) ആണ് മരിച്ചത്. മണ്ണുത്തി ചിറക്കാക്കോട് സ്വദേശി കൊട്ടേക്കാടന്‍ വീട്ടില്‍ ജോണ്‍സണ്‍, സെപ്തംബര്‍ 14ന് ആണ് മകനെയും കുടുംബത്തെയും തീ കൊളുത്തിയത്.

ഭാര്യയെ മുറിയില്‍ പൂട്ടിയിട്ട ശേഷം ഉറങ്ങിക്കിടന്നിരുന്ന മകന്റെ മുറിയില്‍ ജോണ്‍സണ്‍ പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. മകന്‍ ജോജി, ഭാര്യ ലിജി, 12കാരനായ പേരക്കുട്ടി ടെണ്ടുല്‍ക്കര്‍ എന്നിവര്‍ക്കാണ സംഭവത്തില്‍ പൊള്ളലേറ്റത്. ജോബിയും ടെണ്ടുല്‍ക്കറും തൊട്ടടുത്ത ദിവസം മരിച്ചിരുന്നു. തീ കൊളുത്തിയ ശേഷം വിഷം കഴിച്ച ജോണ്‍സനും രണ്ടു ദിവസത്തിന് ശേഷം മരിച്ചു.

കുടുംബ വഴക്കാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് അറിയിച്ചത്. ജോണ്‍സനും മകനും തമ്മില്‍ നേരത്തെ വഴക്കുണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.

സെക്യൂരിറ്റി ജീവനക്കാരനായിരുന്നു ജോണ്‍സണ്‍.ജോജി ലോറി ഡ്രൈവറാണ്. ഭാര്യ ലിജി കാര്‍ഷിക സര്‍വ്വകലാശാലയില്‍ താത്കാലിക ജീവനക്കാരിയായിരുന്നു.

death thrissur Latest News fire accident news update