ഷെന്‍ ഹുവ 15 വിഴിഞ്ഞത്തെത്തും; നാലാമത്തെ കപ്പലില്‍ ഷിപ്പ് ടു ഷോര്‍ ക്രെയ്‌നുകളും യാര്‍ഡ് ക്രെയിനുകളും

വിഴിഞ്ഞം തുറമുഖത്തേക്കുള്ള ക്രെയ്‌നുകളുമായി നാലാമത്തെ കപ്പല്‍ ഇന്ന് എത്തും. വിഴിഞ്ഞത്ത് ആദ്യമെത്തിയ ഷെന്‍ ഹുവ 15 കപ്പലാണ് വീണ്ടുമെത്തുന്നത്.

author-image
Priya
New Update
ഷെന്‍ ഹുവ 15 വിഴിഞ്ഞത്തെത്തും; നാലാമത്തെ കപ്പലില്‍ ഷിപ്പ് ടു ഷോര്‍ ക്രെയ്‌നുകളും യാര്‍ഡ് ക്രെയിനുകളും

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തേക്കുള്ള ക്രെയ്‌നുകളുമായി നാലാമത്തെ കപ്പല്‍ ഇന്ന് എത്തും. വിഴിഞ്ഞത്ത് ആദ്യമെത്തിയ ഷെന്‍ ഹുവ 15 കപ്പലാണ് വീണ്ടുമെത്തുന്നത്.

കപ്പലില്‍ രണ്ട് ഷിപ്പ് ടു ഷോര്‍ ക്രെയ്‌നുകളും മൂന്ന് യാര്‍ഡ് ക്രെയിനുകളുമാണ് ഉള്ളത്. 11 മണിയോടെ കപ്പല്‍ തുറമുഖത്ത് നങ്കൂരമിടും. ഇതോടെ വിഴിഞ്ഞം തുറമുഖത്ത് നാല് ഷിപ്പു ടു ഷോര്‍ ക്രെയ്‌നുകളും 11 യാര്‍ഡ് ക്രെയ്‌നുകളുമാകും.

ഈ ക്രെയിനുകള്‍ പ്രവര്‍ത്തനസജ്ജമാക്കിയതിന് ശേഷം രണ്ടാം ഘട്ടമായി ബാക്കിയുള്ള ക്രെയിനുകളും സ്ഥലത്ത് എത്തിക്കും.

vizhinjam port zhen hua 1