'ഗർഭച്ഛി​ദ്രം സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശമാക്കും'; ഭേദഗതി ബില്ലിന് അംഗീകാരം നൽകി ഫ്രാൻസ്

അമേരിക്കയിലും മറ്റ് പല രാജ്യങ്ങളിലും ​ഗർഭച്ഛിദ്രത്തിനുള്ള നിയമപരമായ പരിരക്ഷകൾ എടുത്തുകളയാൻ നീക്കങ്ങൾ നടക്കുന്നതിനിടെയാണ് ഫ്രാൻസിന്റെ നടപടി

author-image
Greeshma Rakesh
New Update
'ഗർഭച്ഛി​ദ്രം സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശമാക്കും'; ഭേദഗതി ബില്ലിന് അംഗീകാരം നൽകി ഫ്രാൻസ്

പാരീസ്: ഗർഭച്ഛിദ്രം സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശമാക്കുന്നതിനുള്ള ഭേദഗതി ബില്ലിന് ഫ്രഞ്ച് സെനറ്റിന്റെ അംഗീകാരം. അമേരിക്കയിലും മറ്റ് പല രാജ്യങ്ങളിലും ഗർഭച്ഛിദ്രത്തിനുള്ള നിയമപരമായ പരിരക്ഷകൾ എടുത്തുകളയാൻ നീക്കങ്ങൾ നടക്കുന്നതിനിടെയാണ് ഫ്രാൻസിന്റെ നടപടി.

പാർലമെന്റിന്റെ ഉപരിസഭയായ സെനറ്റിൽ നടന്ന വോട്ടെടുപ്പിൽ 267 അംഗങ്ങൾ അനുകൂലമായി വോട്ട് ചെയ്തപ്പോൾ 50 പേർ ബില്ലിനെ എതിർത്തിരുന്നു.എന്ന ഭൂരിപക്ഷം കണക്കിലെടുത്ത് ബില്ല് അംഗീകരിക്കുകയായിരുന്നു.വൈകാതെ ഇരുസഭകളും സംയുക്ത സമ്മേളനം നടത്തി അന്തിമ വോട്ടെടുപ്പ് നടത്തും.

ഇതിൽ അംഗീകാരം ലഭിച്ചാൽ ബിൽ നിയമമാകും.ഗർഭച്ഛിദ്രം നടത്താനുള്ള സ്ത്രീകളുടെ അവകാശം ഭരണഘടനയിൽ ഉൾപ്പെടുത്തുന്നതിന് തൻ്റെ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് വോട്ടെടുപ്പിന് ശേഷം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞു.

ഗർഭച്ഛിദ്രം നടത്താനുള്ള അവകാശം ഭരണഘടനാപരമല്ലെന്ന് യുഎസ് സുപ്രീംകോടതി അടുത്തിടെ വിധിച്ചിരുന്നു. 1973-ലെ വിധിയാണ് അര നൂറ്റാണ്ടിന് ശേഷം പരമോന്നത കോടതി തിരുത്തിയത്. ഇതിന് പിന്നാലെ വൻ പ്രതിഷേധങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്.

 

 

france woman Emmanuel Macron Abortion constitutional right