ജോലി വാഗ്ദാനം ചെയ്ത് 15 ലക്ഷം തട്ടിയെടുത്ത കേസ്; പ്രതികളില്‍ ഒരാള്‍ പിടില്‍

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് 15 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ഒരു പ്രതിയെ പൊലീസ് പിടികൂടി.

author-image
Athira
New Update
ജോലി വാഗ്ദാനം ചെയ്ത് 15 ലക്ഷം തട്ടിയെടുത്ത കേസ്; പ്രതികളില്‍ ഒരാള്‍ പിടില്‍

തൃശൂര്‍: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് 15 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ഒരു പ്രതിയെ പൊലീസ് പിടികൂടി. അമ്പലപ്പുഴ സ്വദേശിനിയില്‍ നിന്നാണ് 15 ലക്ഷം തട്ടിയെടുത്തത്. ാട്ടുരായ്ക്കലിലുള്ള ബി സ്‌കില്‍ഡ് ഇന്‍ സര്‍വീസസ് എന്ന സ്ഥാപനത്തിലെ ആറു പ്രതികളില്‍ ഒരാളും സ്ഥാപനത്തിന്റെ ബിസിനസ് ഡെവലപ്പ്മെന്റ് മാനേജരുമായ പൂമല പാലയൂര്‍ വീട്ടില്‍ ജോണ്‍ സേവ്യറി(26) നെയാണ് ടൗണ്‍ ഈസ്റ്റ് പൊലീസ് പിടികൂടിയത്.

2022 മാര്‍ച്ച് മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. യു കെ യില്‍ കെയര്‍ ഗിവര്‍ പോസ്റ്റില്‍ ജോലി നല്‍കാമെന്ന വാഗ്ദാനം വിശ്വസിച്ച് പലപ്പോഴായി അക്കൗണ്ടില്‍ നിന്നും തുക അയച്ചുകൊടുക്കുകയായിരുന്നു. പിന്നീട് വിസ ലഭിക്കാത്തതില്‍ സംശയം തോന്നി ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. കേസിന്റെ അന്വേഷണത്തില്‍ പ്രതി ഉപയോഗിച്ചിരുന്ന വാഹനം അയ്യന്തോളില്‍വച്ച് സംശയാസ്പദമായ രീതിയില്‍ കണ്ടതിനെ തുടര്‍ന്നുള്ള പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. കൂടുതല്‍ പ്രതികള്‍ക്കായുള്ള തിരച്ചില്‍ ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

 

 

 

 

Latest News Crime News