/kalakaumudi/media/post_banners/f4795639f08f868c9118295bdf733d9cdc892d64369d7cc00f3a994390184c86.jpg)
ബംഗളൂരു: സംസ്ഥാനത്തുടനീളം ശക്തി പദ്ധതിക്ക് ലഭിച്ച വൻ പ്രതികരണവും ജനശ്രദ്ധയും കണക്കിലെടുത്ത് 5,600 പുതിയ ബസുകൾ വാങ്ങാൻ ലക്ഷ്യമിടുന്നതായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ.സിദ്ധരാമയ്യയും മന്ത്രിമാരും മറ്റ് സർക്കാർ ഉദ്യോഗസ്ഥരും പങ്കെടുത്തയോഗത്തിലാണ് തീരുമാനം.
ബസുകൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട നടപടികൾ ഉദ്യോഗസ്ഥർ എത്രയും വേഗം പൂർത്തിയാക്കാൻ സിദ്ധരാമയ്യ ഉത്തരവിട്ടു. പുതിയ ബസുകൾ വാങ്ങുന്നതിന് 500 കോടി രൂപയും സർക്കാർ അനുവദിച്ചു.ശക്തി പദ്ധതി ആരംഭിച്ചതിന് ശേഷം സംസ്ഥാന റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനിൽ യാത്ര ചെയ്യുന്നവരുടെ എണ്ണത്തിൽ 15 ശതമാനം വർധനയുണ്ടായി. യാത്രക്കാർക്ക് മികച്ച സേവനം നൽകുന്നതിന് അധിക ഷെഡ്യൂളുകളും ബസുകളും ഏർപ്പെടുത്താൻ ഉത്തരവിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഗതാഗത വകുപ്പിന്റെ വരുമാന ലക്ഷ്യ പിരിവും റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷനുകളുടെ സാമ്പത്തിക മാനേജ്‌മെന്റും സംബന്ധിച്ച് യോഗത്തിൽ ചർച്ച നടന്നു. വാഹന പരിശോധനയിൽ നിന്ന് 83 കോടി രൂപ പിഴ ഈടാക്കിയതായി ഉദ്യോഗസ്ഥർ അറിയിച്ചു.
ഗതാഗത, മുജറയ് മന്ത്രി രാമലിംഗ റെഡ്ഡി, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി ഗോവിന്ദരാജു, നസീർ അഹമ്മദ്, മുഖ്യമന്ത്രിയുടെ സെക്രട്ടറി ജിയാവുള്ള, ധനകാര്യ വകുപ്പ് സെക്രട്ടറി പി സി ജാഫർ, ഗതാഗത വകുപ്പ് സെക്രട്ടറി എൻ വി പ്രസാദ്, എല്ലാ ട്രാൻസ്‌പോർട്ട് കോർപ്പറേഷനുകളുടെയും മാനേജിങ് ഡയറക്ടർമാർ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും യോഗത്തിൽ പങ്കെടുത്തു. മുഖ്യമന്ത്രി.