നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർമാർക്ക് നൽകുന്ന ‍സൗജന്യങ്ങൾ; പൊതുതാൽപര്യ ഹർജി പരിഗണിച്ച് സുപ്രീം കോടതി

നിയമസഭാ തെഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർമാർക്ക് പണവും മറ്റു സൗജന്യങ്ങളും വിതരണം ചെയ്യുന്നുവെന്ന പൊതുതാൽപര്യ ഹർജി പരി​ഗണിച്ച് സുപ്രീംകോടതി. ഹർജിയിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശ്, രാജസ്ഥാൻ സർക്കാരുകളുടെ പ്രതികരണം സുപ്രീംകോടതി തേടി.

author-image
Greeshma Rakesh
New Update
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർമാർക്ക് നൽകുന്ന ‍സൗജന്യങ്ങൾ; പൊതുതാൽപര്യ ഹർജി പരിഗണിച്ച് സുപ്രീം കോടതി

ന്യൂഡൽഹി: നിയമസഭാ തെഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർമാർക്ക് പണവും മറ്റു സൗജന്യങ്ങളും വിതരണം ചെയ്യുന്നുവെന്ന പൊതുതാൽപര്യ ഹർജി പരിഗണിച്ച് സുപ്രീംകോടതി. ഹർജിയിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശ്, രാജസ്ഥാൻ സർക്കാരുകളുടെ പ്രതികരണം സുപ്രീംകോടതി തേടി.


നികുതിദായകരുടെ പണം കൈക്കൂലിയായി ഉപയോഗിച്ചെന്നാരോപിച്ചുള്ള പൊതുതാൽപര്യ ഹർജിയിൽ കേന്ദ്രത്തിനും തിരഞ്ഞെടുപ്പ് കമ്മീഷനും (ഇസി), റിസർവ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കും (ആർബിഐ) നോട്ടീസ് അയച്ചു. ചീഫ് ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ചാണ് നോട്ടീസ് അയച്ചത്. ‌‌നാലാഴ്ചയ്ക്കകം പ്രതികരണം അറിയിക്കണമെന്നാണ് നിർദേശം.

"തെരഞ്ഞെടുപ്പിന് മുമ്പ് സർക്കാർ പണം വിതരണം ചെയ്യുന്നതിനേക്കാൾ മോശമായ മറ്റൊന്നും ഉണ്ടാകില്ല. ഇത് ഓരോ തവണയും ആവർത്തിക്കുന്നു, ആത്യന്തികമായി നികുതിദായകർക്കാണ് ഇതിന്റെ ഭാരം," ഹർജിക്കാരനെ പ്രതിനിധീകരിച്ച് അഭിഭാഷകൻ പറഞ്ഞു.

assembly polls madhyapradesh Rajasthan assembly election Supreme Court